2011 നവംബര്‍ 5ന് ഈസ്റ് ആംഗ്ളിയയിലെ സൌത്തെന്‍ഡ് ഓന്‍ സീയില്‍ വച്ചു നടക്കുന്ന യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ)യുടെ രണ്ടാമത് നാഷണല്‍ കലാമേളയില്‍ എല്ലാ മല്‍സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ലോകത്തെ പ്രമുഖ ജ്വല്ലറി കന്‍സ്യൂമര്‍ ഗുഡ്സ് വ്യാപാരികളായ ജോയ് ആലൂക്കാസ്സിന്റെ പ്രത്യേക സമ്മാനം. ലണ്ടനില്‍ ഗ്രീന്‍ സ്ട്രീറ്റില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം യുക്മ വഴി യു കെയിലെ എല്ലാ മലയാളികളോടും പങ്കിടാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നു ജോയ് ആലൂക്കാസിന്റെ വക്താവ് അറിയിക്കുകയും നാഷണല്‍ കലാമേളക്ക് എല്ലാവിധ ആശംശകളും നേരുകയും ചെയ്തു.
ഇന്ത്യയിലെ മുന്‍ നിര ബാങ്കുകളിലൊന്നായ ഫെഡറര്‍ ബാങ്ക്, യു കെയില്‍ ആക്സിഡന്റ് ആന്റ് പെഴ്സണല്‍ ഇഞ്ചുരി ക്ളയിം രംഗത്ത് അതിവിശിഷ്ട സേവനം ലഭ്യമാക്കുന്ന ര്‍ജ്ജ് ക്ളെയിം, ഹോളിഡേയ് പാക്കേജുകള്‍ക്കും വ്യാമയാന ടിക്കറ്റുകള്‍ക്കും മിതമായ നിരക്കില്‍ വിശ്വാസ്യമാര്‍ന്ന സേവനം ലഭ്യമാക്കുന്ന ട്രാവല്‍ ഫോര്‍ ഹോളിഡേയ്സെന്നിവര്‍ പ്രധാന പ്രായോജകരായി വര്‍ത്തിക്കുന്ന യുക്മ നാഷണല്‍ കലാമേളയെ പ്രോല്‍സാഹിപ്പിക്കാന്‍ കേരളത്തിലേയും യു കെയിലേയും സംരംഭകരുടെ ഒരു നിര തന്നെ രംഗത്തുണ്ട്.
യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ വര്‍ഗീസ് ജോണിന്റെയും, വൈസ് പ്രസിഡന്റും നാഷണല്‍ കലാമേള കോര്‍ഡിനേറ്ററുമായ ശ്രീ വിജി കെ പിയുടെയും ജെനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസിന്റെയും ട്രഷര്‍ ബിനോ ആന്റണിയുടെയും നേതൃത്വത്തിലുള്ള നാഷണല്‍ കമ്മിറ്റിയുടെ കൂട്ടായ പരിശ്രമമാണ് യുക്മ നാഷണല്‍ കലാമേളയിലേക്ക് ഇത്രയും വലിയ ഒരു സംരംഭക ശ്രേണിയെ സ്പോന്‍സേഴ്സായി കണ്ടെത്തുന്നതിന് തുണയായത്. യുക്മ ഈസ്റ് ആംഗ്ളിയ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെ പരിശ്രമവും എടുത്തുപറയത്തക്കതാണ്.
മിതമായ നിരക്കില്‍ നാഷണല്‍ കലാമേള വേദിയില്‍ സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാക്കുന്നത് സൌത്തെന്‍ഡിലെ ദോശ പാലസ് ആണ്. 650 ഗ്രാം പാക്കില്‍ ലഭ്യമാക്കുന്ന ബിരിയാണി, കപ്പ ഇറച്ചിക്കറി എന്നേ മെയ്ന്‍ ഡിഷുകള്‍ക്ക് കേവലം 4 പൌണ്ട് ആണ് വില നിശ്ചയിച്ചിരിക്കുന്നത്. പ്രാഭാത ഭക്ഷണമായി ലഭിക്കുന്ന ദോശഇഡ്ഡലി പ്ളേറ്റിന് 2 പൌണ്ടും, ഒരു പൌണ്ടു മുതള്‍ 2.50 പൌണ്ടു വരെ വിലയിള്‍ ലഭ്യമാകുന്ന സ്വാദിഷ്ടമായ കേരളീയ വിഭവങ്ങളടങ്ങുടെ സ്നാക്ക്ബോക്സും ലഭ്യമായിരിക്കും. കാലത്ത് 10 മണിക്കു തുടങ്ങി വൈകുന്നേരം 7 മണിയോടെ പര്യവസാനിക്കുന്ന തരത്തിലാണ് യുക്മ നാഷണല്‍ കലാമേള പ്രോഗ്രാം ചാര്‍ട്ടിംഗ് ചെയ്തിട്ടുള്ളത്. ഇത് ഉടന്‍ തന്നേ യുക്മ വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്.
യുക്മ കലാമേളക്ക് ആകര്‍ഷണമായി അന്നു തന്നേ സൌത്തെന്‍ഡ് ഓന്‍ സീയിലെ പ്രസിദ്ധമായ ബോന്‍ ഫെയര്‍ നൈറ്റും സൌത്തെന്‍ഡ് കടല്‍ത്തീരത്ത് അരങ്ങേറുന്നു. യുക്മ കലാമേളക്കു ശേഷം ഈ പരിപാടിയും ആസ്വദിക്കുന്നതിനുള്ള സൌകര്യം ലഭിക്കുന്നതാണ്. ഒട്ടേറെ പുതുമകളും ആകര്‍ഷണങ്ങളുമായി അരങ്ങേറുന്ന യുകെ യിലെ ഏറ്റവും വലിയ കലാമാമാങ്കത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ കലാമേള കോര്‍ഡിനേറ്റേഴ്സ് ആയ, വിജി കെ പി, അബ്രഹാം ലൂക്കോസ്, പ്രദീപ് കുരുവിളേന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല