സ്വന്തം ലേഖകൻ: ഊർജ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകാൻ സൗദിക്കൊപ്പം പൂർണമായി നിലകൊള്ളുമെന്ന് യുഎഇയും കുവൈത്തും വ്യക്തമാക്കി. എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതായും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഒപെക് തീരുമാനത്തെ തുടർന്ന് ലഭിച്ച വിമർശനങ്ങളിൽ സൗദി അറേബ്യക്ക് അസന്ദിഗ്ധവും പൂർണവുമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. പ്രാദേശികവും അന്തർദേശീയവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സൗദി അറേബ്യയുടെ സംഭാവനയെയും പങ്കിനെയും മന്ത്രാലയം പ്രശംസിച്ചു.
ജി.സി.സി താൽപര്യങ്ങളും ലോകത്തിന്റെ സമാധാനവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ സൗദിയുടെ പങ്ക് പ്രസ്താവന എടുത്തുപറഞ്ഞു. രാഷ്ട്രീയമല്ല, ലോക സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ചുള്ള പഠനത്തെ തുടർന്നാണ് ഒപെക് തീരുമാനമെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല