സ്വന്തം ലേഖകൻ: കനത്ത മഴയില്‍ ബംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരത്തിന്റെ തെക്ക്, കിഴക്കന്‍, മധ്യഭാഗങ്ങളും ബെല്ലഡൂരിലെ ഐടി മേഖല ഉള്‍പ്പെടെ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.
ബുധനാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച മഴയാണ് ദുരിതം വിതച്ചത്. അടുത്ത മൂന്നു ദിവസത്തേയ്ക്ക് കൂടി അതിശക്തമായ മഴയുണ്ടാകുമെന്നനാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മജെസ്റ്റിക്കിനു സമീപം ഭിത്തി തകര്‍ന്നുവീണ് നാലു വാഹനങ്ങള്‍ തകര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലതും അടച്ചു. ഓഫിസ് ജീവനക്കാര്‍ പലരും വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ 1706 മിമി മഴയാണ് നഗരത്തില്‍ ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല