തോമസ് പുളിക്കല്‍
ഒ.ഐ.സി.സി യു.കെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ദിരാജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് ലണ്ടന്‍ റീജണല്‍ കമ്മറ്റി ഗില്‍ഫോര്‍ഡിലും വെയില്‍സ് റീജണല്‍ കമ്മറ്റി കാര്‍ഡിഫിലും യോഗങ്ങള്‍ സംഘടിപ്പിച്ചു.
ഗില്‍ഫോര്‍ഡ്: സൗത്ത് ഈസ്റ്റ് റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ റീജണല്‍ ചെയര്‍മാന്‍ ബെന്നി പോള്‍ അധ്യക്ഷനായിരുന്നു. ചേര്‍ത്തല എന്‍.എസ്.എസ് കോളേജ് മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ യുക്‌മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, ഇന്ദിരാജി അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. ആന്റണി എബ്രാഹം സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ മന്ത്രി ടി.എം. ജേക്കബ്, കോണ്‍ഗ്രസ് നേതാവ് എം.പി ഗംഗാധരന്‍ എന്നിവരുടെ നിര്യാണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് പൗലോസ് പാലാട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷിന്റോ ജേക്കബ്, ജേക്കബ് ജോസഫ്, ബിനോയ് വര്‍ഗീസ്, ഷൈജു കോളാട്ടുകുടി, ജോണ്‍സണ്‍ പടയാട്ടി, പീറ്റര്‍ ജേക്കബ്, ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. ഫിലിപ്പുകുട്ടി ചിങ്ങവനം നന്ദി പറഞ്ഞു.
കാര്‍ഡിഫ്: ഒ.ഐ.സി.സി യു.കെ വെയില്‍സ് റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും സര്‍വ മത പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. കാര്‍ഡിഫ് കൗണ്‍സില്‍ കമ്മറ്റി പ്രസിഡന്റ് തോമസുകുട്ടി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗം ബിനു കുര്യാക്കോസ് ഉദ്‌ഘാടനം ചെയ്തു. വെയില്‍സ് റീജണല്‍ ചെയര്‍മാന്‍ സോബന്‍ ജോര്‍ജ് തലയ്ക്കല്‍ ഇന്ദിരാജി അനുസ്മരണ പ്രസംഗം നടത്തി. മന്ത്രി ടി.എം. ജേക്കബ്, കോണ്‍ഗ്രസ് നേതാവ് എം.പി ഗംഗാധരന്‍ എന്നിവരുടെ വേര്‍പാടില്‍ ജോസ് കൊച്ചാപ്പിള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജീ പോള്‍ ചാലിക്കര, ജെയ്‌സണ്‍ ജെയിംസ്, ജോബി ജോസഫ്, സനീഷ് ചന്ദ്രന്‍, സ്റ്റീഫന്‍ വിതയത്തില്‍, ബ്ലസ്സന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല