1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2022

സ്വന്തം ലേഖകൻ: ഇന്റർനെറ്റ് യുഗത്തിലും ഇന്ത്യക്കാർക്ക് വിശ്വാസം പത്രങ്ങളോടുതന്നെ. ലോക്‌നീതി-സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസും (സി.എസ്.ഡി.എസ്.) കൊൺറാഡ് അഡെന്യുർ സ്റ്റിഫ്തങ്ങും ചേർന്ന് കേരളമുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 15 വയസ്സിനുമുകളിലുള്ള 7463 പേർ സർവേയിൽ പങ്കെടുത്തു.

സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ടെങ്കിലും വാർത്തയുടെ കാര്യത്തിൽ വിശ്വാസം പത്രങ്ങളെയാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. വാർത്തകളറിയാൻ ചാനലുകൾ കാണാറുണ്ടെങ്കിലും പൂർണവിശ്വാസം പോരാ. ദൂരദർശനോടാണ് വിശ്വാസ്യത കൂടുതൽ. സ്വകാര്യ വാർത്താചാനലുകളെയും ഓൺലൈൻ വാർത്താ വെബ്‌സൈറ്റുകളെയും കാര്യമായി വിശ്വാസമില്ല. സർക്കാരിന്റെതന്നെ ആകാശവാണി റേഡിയോ വാർത്തകൾക്ക് വിശ്വാസ്യതക്കുറവുണ്ടെന്നും പഠനം പറയുന്നു.

മൂന്നുവർഷത്തിനിടെ സ്മാർട്‌ഫോണിൽ ഇന്റർനെറ്റ് ഉപയോഗം കാര്യമായി വർധിച്ചു. സജീവ ഇന്റർനെറ്റ് ഉപയോക്താക്കളിൽ പത്തിൽ ഒമ്പതുപേരും സാമൂഹികമാധ്യമങ്ങളോ മെസേജിങ് പ്ലാറ്റ്‌ഫോമുകളോ ഉപയോഗിക്കുന്നു. അതിൽ പ്രിയം വാട്‌സാപ്പും യൂട്യൂബുമാണ്. ഫെയ്‌സ്ബുക്കാണ് മൂന്നാമത്.

ട്വിറ്ററിനും വാട്‌സാപ്പിനുമാണ് വിശ്വാസ്യത കൂടുതൽ, എങ്കിലും ആറിലൊന്ന് ആളുകൾമാത്രമേ വാർത്തകളുടെ കാര്യത്തിൽ അവയെ വിശ്വസിക്കുന്നുള്ളൂ. ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഭൂരിഭാഗവും തങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്ന് വിശ്വസിക്കുന്നു. ഇന്റർനെറ്റിൽ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിൽ സർക്കാർ സേവനങ്ങളെക്കാൾ ഇന്റർനെറ്റ് സേവനദാതാക്കളെയാണ് വിശ്വാസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.