1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റര്‍: ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന് നോര്‍ത്താംപ്ടണില്‍ സീറോ മലബാര്‍ വിശ്വാസസമൂഹം ഉജ്വല സ്വീകരണം നല്‍കി. നേരത്തെ ബര്‍മിംഹാം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന പിതാവിനെ നോര്‍ത്താംപ്ടണിലെ സ്വീകരണ പരിപാടികളുടെ കോര്‍ഡിനേറ്ററായിരുന്ന ജോഷി നടുത്തുണ്ടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് പുന്നത്തുറ നിവാസികള്‍ ഒത്തുചേര്‍ന്ന് പിതാവുമായി സൌഹൃദം പങ്കുവച്ചു. തുടര്‍ന്ന് സെന്റ് ഗ്രിഗറി ചര്‍ച്ചില്‍ ജപമാല സമാപനത്തോടനുബന്ധിച്ചു നടന്ന ആഘോഷപൂര്‍വമായ ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മികനായി. തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതാംഗങ്ങളുമായി സൌഹൃദം പങ്കുവച്ചശേഷമാണ് പിതാവ് മടങ്ങിയത്. ഫാ. ബെന്നി ജോസഫ് വലിയവീട്ടില്‍, ജോഷി നടുത്തുണ്ടം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.