1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2022

സ്വന്തം ലേഖകൻ: വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഇഹ്‌തെറാസ് വ്യവസ്ഥ നവംബർ ഒന്നു മുതൽ ഒഴിവാക്കി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. നവംബർ 1 മുതൽ ഇഹ്‌തെറാസ് വ്യവസ്ഥ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മതിയെന്ന മന്ത്രാസഭാ തീരുമാനത്തെ തുടർന്നാണ് വാണിജ്യ സ്ഥാപനങ്ങൾക്കും ഇളവ് നൽകിയത്.

പൊതു,സ്വകാര്യ ഇടങ്ങളിലെ വാണിജ്യ സമുച്ചയങ്ങൾ, ജിംനേഷ്യങ്ങൾ, കായിക ഇവന്റുകളുടെ വേദികൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ബ്യൂട്ടി സലൂണുകൾ, വിവാഹ വേദികൾ, നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ സിനിമ തിയറ്ററുകൾ എന്നിവിടങ്ങളിൽ നവംബർ മുതൽ പ്രവേശനത്തിന് ഇഹ്‌തെറാസ് ഹെൽത്ത് സ്റ്റേറ്റസ് കാണിക്കേണ്ടതില്ല.

അതിനിടെ ഖത്തറിനെതിരേ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ ഖത്തറിന് പിന്തുണയുമായി ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. ഖത്തറിനെയും ഗള്‍ഫ് മേഖലയെയും കുറിച്ച് ലോകത്ത് നിലനില്‍ക്കുന്ന മുന്‍വിധികള്‍ മാറ്റുന്നതിനുള്ള സുവര്‍ണാവസരമാണ് ഫിഫ ലോകകപ്പെന്ന് അദ്ദേഹം പറഞ്ഞു. സൗദിയില്‍ നിക്ഷേപക സംഗമത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നിര്‍ഭാഗ്യവശാല്‍ ഖത്തറിനെ കുറിച്ചും മേഖലയെ കുറിച്ചുമുള്ള ചിലരുടെ മുന്‍ വിധികള്‍ ഇനിയും മാറിയിട്ടില്ല. ഫിഫ ലോകകപ്പിലൂടെ തങ്ങള്‍ ആരാണെന്നും എന്താണെന്നും ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുക്കാനുള്ള അവസരമാണ് അവര്‍ക്കു മുമ്പില്‍ ഒരുങ്ങിയിരിക്കുന്നത്. ലോകകപ്പിന്‍റെ മികച്ച സംഘാടനത്തിലൂടെ ഗള്‍ഫ് മേഖലയോടും ഖത്തറിനോടും നിലനില്‍ക്കുന്ന മുന്‍ വിധികള്‍ തിരുത്താന്‍ സാധിക്കുമെന്നും ഇവന്‍ഫാന്‍റിനോ പ്രതീക്ഷ പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.