ഇറാന്റെ ആണവനിലയങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതി തയാറാക്കുന്നതായി ഹാരറ്റ്സ് പത്രം റിപ്പോര്‍ട്ടു ചെയ്തു. കാബിനറ്റ് അംഗങ്ങളുടെ പിന്തുണ സമാഹരിക്കുന്നതിനുള്ള യത്നത്തിലാണ് പ്രധാനമന്ത്രി നെതന്യാഹൂ.ഇതിനിടെ ഇറാനില്‍ എത്താന്‍ ശേഷിയുള്ള ബാലിസ്റിക് മിസൈല്‍ ഇസ്രയേല്‍ ഇന്നലെ വിജയകരമായി പരീക്ഷിച്ചത് അഭ്യൂഹത്തിനിടയാക്കി.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണു പരീക്ഷണം നടത്തിയതെന്ന് ഇസ്രേലി സൈന്യം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഇറാനെ ആക്രമിക്കുന്നതിനോട് നേരത്തെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന വിദേശകാര്യമന്ത്രി ലീബര്‍മാനെ തങ്ങളുടെ പക്ഷത്തേക്കു കൊണ്ടുവരുന്നതില്‍ നെതന്യാഹൂവും പ്രതിരോധമന്ത്രി ബറാക്കും വിജയിച്ചെന്ന് ഹാരറ്റ്സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി
ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവരാനിരിക്കേ ഇസ്രായേല്‍ നേതാക്കള്‍ ഇറാനുമായി യുദ്ധം തുടങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ആക്രമണത്തിന് പദ്ധതിയിടുന്ന കാര്യം ഇസ്രായേല്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല