1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2022

സ്വന്തം ലേഖകൻ: ട്വിറ്ററിനെ അടിമുടി പരിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എന്നാല്‍ മസ്‌കിന് ഇതിനായി ഒരു ടീമുണ്ട്. അതിന്റെ മുന്‍നിരയിലുള്ള ഒരു ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ്. മസ്‌കിന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നിലെ ബുദ്ധികേന്ദ്രമെന്ന് ശ്രീറാം കൃഷ്ണന്‍ എന്ന ഈ യുവാവിനെ വിളിക്കാം. നേരത്തെ ട്വിറ്ററിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ മികവും ശ്രീറാമിനുണ്ട്.

സിലിക്കണ്‍ വാലിയിലെ നിക്ഷേപ സ്ഥാപനമായ ആന്ദ്രീസീന്‍ ഹോറോവിറ്റ്‌സിലെ പങ്കാളിയാണ് ശ്രീറാം കൃഷ്ണന്‍. അങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഇനിയുള്ള മാറ്റങ്ങള്‍ക്കെല്ലാം ശ്രീറാം ചുക്കാന്‍ പിടിക്കും.

ശ്രീറാം മസ്‌കിന്റെ ടീമിലുള്ള മറ്റുള്ളവരും ഞായറാഴ്ച്ച ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനത്തെത്തിയിരുന്നു. അവരാണ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്. ഈ സമയം ഇലോണ്‍ മസ്‌ക് ന്യൂയോര്‍ക്കിലായിരുന്നു. ഒക്ടോബര്‍ 31ന് താന്‍ മസ്‌കിനെ സഹായിക്കുന്ന കാര്യം ട്വിറ്ററിലൂടെ ശ്രീറാം കൃഷ്ണന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ലോകത്തിന്റെ ഗതി തന്നെ മാറ്റാന്‍ ശേഷിയുള്ളതും, സ്വാധീനം ചെലുത്താന്‍ പോകുന്നതുമായ കമ്പനിയാണ് ട്വിറ്ററെന്നും, അക്കാര്യങ്ങള്‍ ശരിയാക്കാന്‍ മസ്‌കിനെ പോലുള്ളയാള്‍ക്ക് മാത്രമേ സാധിക്കൂ എന്നും ശ്രീറാം കുറിച്ചിരുന്നു.

ശ്രീറാം ട്വിറ്റിന് അന്യനായ ആളല്ല. 2017-2019 കാലഘട്ടത്തില്‍ കണ്‍സ്യൂമര്‍ പ്രോഡക്ട് ടീമുകളെ നയിച്ചിരുന്നു ശ്രീറാം. ട്വിറ്ററിന് വലിയ നേട്ടങ്ങളാണ് അക്കാലയളവിലുണ്ടായത്. കമ്പനിക്ക് ഇരുപത് ശത്മാനം അധിക വളര്‍ച്ചയും ഇക്കാലയളവിലുണ്ടായി. ട്വിറ്ററിലെ ഹോം ടൈംലൈന്‍, പുതിയ യൂസര്‍ അനുഭവം. സെര്‍ച്ച്, ഡിസ്‌കവറി, ഓഡിയന്‍സ് ഗ്രോത് തുടങ്ങിയ പ്രോഡക്ടുടെ മേല്‍നോട്ടവും ശ്രീറാമിനായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നാണ് വളര്‍ന്ന് ശ്രീറാം, മസ്‌കിനൊപ്പം എത്തിയത്.

ചെന്നൈയിലാണ് ശ്രീറാമിന് വേരുകള്‍ ഉള്ളത്. ശ്രീറാമും ഭാര്യ ആരതിയും, ചെന്നൈയില്‍ പഠിച്ച് വളര്‍ന്നവരാണ്. സാധാരണ ഇടത്തരം മധ്യവര്‍ത്തി കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്. 2003ല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴാണ് ആരതിയെ കണ്ടുമുട്ടുന്നത്. യാഹൂവിലൂടെ നേരത്തെ തന്നെ ഇവര്‍ പരിചയപ്പെട്ടിരുന്നു. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ നോയ് വാലിയിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ട് വയസ്സുകാരിയായ മകളും ഇവര്‍ക്കുണ്ട്. നേരത്തെ ഇവര്‍ സിയാറ്റിലില്‍ നിന്ന് പാല്‍ ആള്‍ട്രോയിലേക്ക് താമസം മാരുകയായിരുന്നു.

യാഹൂ, ഫേസ്ബുക്ക്, സ്‌നാപ് എന്നന്നീ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളുടെ ഭാഗമായിരുന്നു ശ്രീറാം. ആന്‍ഡ്രിസീന്‍ ഹോറോവിറ്റ്‌സ് ക്ലബ് ഹൗസിലെ പ്രധാന നിക്ഷേപകരമാണ്. ശ്രീറാമിന്റെ ഭാര്യ ആരതി നേരത്തെ നെറ്റ്ഫ്‌ളിക്‌സിലും, ഫേസ്ബുക്കിലുമൊക്കെ ജോലി ചെയ്തിരുന്നു. സ്റ്റാര്‍ട്ടപ്പുകളായ ട്രൂ ആന്‍ഡോ കോ, ലൂമോയിഡ് എന്നീ സ്റ്റാര്‍ട്ടപ്പുകളും ഇവര്‍ അവതരിപ്പിച്ചത്. ഇവര്‍ രണ്ട് പേരും സോഫ്റ്റ്‌വെയറിന്റെ ഫാന്‍ബോയ്‌സാണ്. ഞങ്ങള്‍ ടെക് ഇഷ്ടപ്പെടുന്നുവെന്നും ശ്രീറാം പറഞ്ഞിരുന്നു.

ക്ലബ് ഹൗസിലെ ഒരുപാട് ആരാധകരുള്ള ഷോയാണ് ശ്രീറാമും ആരതിയും നടത്തുന്നത്. ദ ഗുഡ് ടൈം ഷോ എന്ന ഈ പരിപാടിയില്‍ ഇലോണ്‍ മസ്‌ക് പങ്കെടുത്തിരുന്നു. സ്‌പേസ് എക്‌സ് ആസ്ഥാനത്ത് വെച്ചാണ് മസ്‌കുമായി ഇവര്‍ കണ്ടുമുട്ടിയിരുന്നു. ഈ ഷോയിലേക്ക് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഫാഷന്‍ ഡിസൈനറായിരുന്ന വിര്‍ജില്‍ അബ്ലോ എന്നിവരെല്ലാം എത്തിയിരുന്നു. 21ാം വയസ്സില്‍ മൈക്രോസോഫ്റ്റില്‍ എത്തിയതിന്റെ അനുഭവസമ്പത്തും ശ്രീറാമിനുണ്ടായിരുന്നു. 23ലേറെ കമ്പനികളില്‍ ശ്രീറാമിന് നിക്ഷേപവുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.