ഒരു കുഞ്ഞിക്കാല് കാണാനായി കൊതിക്കുന്ന നിരവധി ദമ്പതികള്‍ ലോകത്തുണ്ട് എന്നിരിക്കെ ജര്‍മന്‍ ദമ്പതികള്‍ തങ്ങളുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനു ശേഷം പൂന്തോട്ടത്തില്‍ സംസ്കരിച്ചത് എല്ലാവരുടെയും മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണു. കോടതിയില്‍ വിചാരണയ്ക്കിടെ കൊല്ലാനായി ഈ ദമ്പതികള്‍ പറഞ്ഞ കാരണമാണ് ഏറെ വിചിത്രം തങ്ങള്‍ക്കു നിലവില്‍ മൂന്നു കുട്ടികള്‍ ഉണ്ട് അതുകൊണ്ട് തന്നെ ഇനിയൊരു കുഞ്ഞിനു ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ്.
35 കാരനായ മാര്‍സല്‍ തോമസും പങ്കാളി 38 കാരിയായ ക്രിസ്റ്റീന്‍ ഹോഫ്മാനുമാണ് ഈ കൊടും കുറ്റകൃത്യം ചെയ്തത്. ബര്‍ലിനിലെ പോസ്റ്റ്‌ഡാം സ്റ്റേട്ട് കോര്‍ട്ട് ഈ ആഴ്ച തന്നെ ഇവരുടെ വിചാരണയ്ക്ക് ശേഷം വിധി പ്രസ്ഥാവിച്ചേക്കും. രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പതമായ സംഭവം നടന്നത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലാക്കി ജസ്റ്റര്‍ബോഗിലുള്ള ഇവരുടെ വീട്ടിലെ പുറകുവശത്തെ പൂന്തോട്ടത്തിലേക്കുള്ള നാടപാതയില്‍ കുഞ്ഞിന്റെ ശവം സംസ്കരിക്കുകയായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു.
പോലീസ് ഈ കുഞ്ഞിന്റെ ശവശരീരം കണ്ടെത്തുമ്പോള്‍ ജനിച്ചിട്ട് മിനിറ്റുകള്‍ മാത്രമേ പ്രായമുള്ളൂ കൊല്ലപ്പെടുമ്പോള്‍ കുഞ്ഞിനെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മറ്റു കുട്ടികള്‍ ഇതൊന്നുമറിയാതെയാണ് ഇത്രയും കാലം ജീവിച്ചതെന്നും കോടതിയില്‍ കേള്‍ക്കുകയുണ്ടായി. പോലീസ് പറഞ്ഞത് തോമസിനെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞത് കുഞ്ഞിന്റെ അമ്മയാണ് കുഞ്ഞിനെ കൊന്നതെന്നാണ്, താന്‍ സംസ്കരിക്കുക മാത്രമേ ചെയ്തുള്ളുവെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ മാതാവ് പറഞ്ഞത് എനിക്ക് കുഞ്ഞിനെ വളര്‍ത്തണമായിരുന്നു, പക്ഷെ ഭര്‍ത്താവ് അനുവദിക്കാത്തതിനാലാണ് തനിക്ക് കൊലപ്പെടുത്തേണ്ടി വന്നതെന്നുമാണ്. എന്തൊക്കെയായാലും ഈ ദമ്പതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചേക്കുമേന്നാണു സൂചന. രണ്ടു പേര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല