1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2022

സ്വന്തം ലേഖകൻ: ടിക്കറ്റില്ലാതെ ഖത്തറിലെത്താന്‍ അവസരമൊരുങ്ങുന്നു. ഡിസംബര്‍ രണ്ട് മുതലാണ് ഈ സൗകര്യം ലഭ്യമാകുക. വിസിറ്റ് വീസയില്‍ ഖത്തറിലെത്തിയവര്‍ക്ക് കൂടുതല്‍ കാലം തുടരാനുള്ള അവസരവുമുണ്ട്. ഹയാ കാര്‍ഡുള്ള വിസിറ്റ് കൂടുതല്‍ ആരാധകര്‍ക്ക് ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന്റെ ഭാഗമാകാന്‍ അവസരമൊരുക്കിക്കൊണ്ടാണ് ഖത്തറിന്റെ നിര്‍ണായക തീരുമാനം. ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് വരാന്‍ ടിക്കറ്റ് വേണമെന്നില്ല.

ഹയാ പ്ലാറ്റ്‌ഫോം വഴി ഖത്തറിലേക്ക് വരാന്‍ ഇന്നുതന്നെ അപേക്ഷിച്ചു തുടങ്ങാം. നിലവില്‍ ടിക്കറ്റുള്ളവര്‍ക്കും വണ്‍ പ്ലസ് ത്രീ പാക്കേജുകാര്‍ക്കും മാത്രമായിരുന്നു ഹയാകാര്‍ഡിന് അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നത്. ഇതോടൊപ്പം തന്നെ വിസിറ്റ് വീസയില്‍ ഖത്തറിലുള്ളവര്‍ക്ക് ഫാന്‍ വീസയിലേക്ക് മാറാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 500 ഖത്തര്‍ റിയാല്‍ ഫീയും അടയ്ക്കണം. നവംബര്‍ ഒന്നിന് മുമ്പ് ഖത്തറില്‍ സന്ദര്‍ശന വീസയില്‍ വന്ന ഹയാകാര്‍ഡുള്ളവര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക. സ​ന്ദ​ർ​ശ​ക​ർ​ക്ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട്, എം‌.​ഒ‌.​ഐ. സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി 500 റി​യാ​ൽ സേ​വ​ന ഫീ​സാ​യി ന​ൽ​കി വി​സ മാ​റ്റാ​വു​ന്ന​താ​ണ്. ഇ​തു​വ​ഴി 2023 ജ​നു​വ​രി 23 വ​രെ ഖ​ത്ത​റി​ൽ തു​ട​രാ​ൻ ക​ഴി​യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.