ഗില്‍ഫോര്‍ഡ്: ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഗില്‍ഫോര്‍ഡിലെ വിവിധ ഭവനങ്ങളിലായി ഭക്തിപൂര്‍വ്വം നടത്തിവന്നിരുന്ന ജപമാല മാസാചരണം സമാപിച്ചു. സമാപന ദിവസം എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥിച്ചും ദൈവമാതൃ സ്തുതിഗീതങ്ങള്‍ ആലപിച്ചും നടത്തിയ ജപമാല സമര്‍പ്പണം പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും കൂടുതല്‍ ഭക്തിനിര്‍ഭരമാക്കി.
പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് പ്രെയര്‍ കോര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം, സിഎ ജോസഫ്, പി എസ് ഷെറിള്‍, സജി ജേക്കബ്, ജിജി തോമസ് എന്നിവര്‍ നേതൃത്വം നല്കി. വിശ്വാസനിറവില്‍ തയ്യാറാക്കിയ പാച്ചോര്‍ വിതരണത്തോടെ സമാപിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്ത എല്ലാവര്ക്കും ജെസ്വിന് ജോസഫ് നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല