റെക്സാം: റെക്സാമില്‍ രക്താര്‍ബുദം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി റാന്നി വെള്ളാംകുഴിയില്‍ മാത്യു ചാക്കോയുടെ ഭാര്യ ജിജി കുര്യനാണ് ഇന്ന് രാവിലെ 6.15 ന് മരിച്ചത്. 33 വയസായിരുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ രക്താര്‍ബുദത്തിന് ജിജി ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി. ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
റെക്സമിലെ സ്റ്റാന്സ്റ്റി കെയര്‍ നഴ്സിംഗ് ഹോമില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന ജിജിക്ക് വിട്ടു മാറാത്ത പനി ഉണ്ടായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഡോക്ടറെ കണ്ടിരുന്നു. വിദഗ്ധപരിശോധനയില്‍ രക്തത്തിലെ കൗണ്ട് കുറയുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും അത് അപകടകരമാന്നെ് തോന്നിയിരുന്നില്ല. ജൂലൈയില്‍ വീണ്ടും വിദഗ്ധപരിശോധന നടത്തിയപ്പോള്‍ രോഗം രക്താര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞു. രോഗം തുടക്കമാണെന്നും ചികില്‍സിച്ച് ഭേദമാക്കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് കീമോ തെറാപ്പി ചികില്‍സ ആരംഭിച്ചു. എന്നാല്‍ രണ്ടു കീമോ തെറാപ്പി കൊടുത്തെങ്കിലും മൂന്നാമത്തെ കീമോ തെറാപ്പി നല്കി കോഴ്സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ട് കീമോ കഴിഞ്ഞതോടെ ഇന്ഫെക്ഷന് ഉണ്ടായതിനെ തുടര്‍ന്നാണ് കീമോ തെറാപ്പി പൂര്‍ത്തിയാക്കാതെ നിര്‍ത്തിവച്ചത്. മൂന്നാഴ്ച മുമ്പ് വീണ്ടും കീമോ തെറാപ്പി ചികില്‍സ പുനരാരംഭിച്ചെങ്കിലും ഒരു തവണ കീമോ തെറാപ്പി ചെയ്തതോടെ ജിജിയുടെ ശരീരം ഏറെ ക്ഷീണിക്കുകയും അവശയാവുകയും ചെയ്തു. തുടര്‍ന്ന് തൊണ്ടയില്‍ ഇന്ഫെക്ഷന് വന്നു. അതോടെ ആരോഗ്യ നില വഷളായി. തുടര്‍ന്നാണ് ഇന്നു രാവിലെ മരിക്കുകയായിരുന്നു. മൃതദേഹം നോര്‍ത്ത് വെയില്‍സിലെ സെന്റ് അസാഫ് കാന്‍സര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫ്യൂണറല്‍ ഡയക്ടേഴ്സുമായി ബന്ധപ്പെട്ടശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ചെയ്യുമെന്ന് റെക്സാമിലെ മലയാളികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല