ബിജു കുളങ്ങര (ലണ്ടൻ): യുകെ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാളും എക്യുമിനിക്കൽ സമ്മേളനവും നടത്തി. ഇടവകയുടെ മുൻ വികാരിയും യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ അധിപനുമായ എബ്രഹാം മാർ സ്തെഫാനോസ്
മെത്രാപ്പോലീത്തയെ ലണ്ടനിലെ വിവിധ സഹോദരി സഭകൾ ആദരിച്ചു.
ഇടവക വികാരി റവ. ഫാ. നിതിൻ പ്രസാദ് കോശി അധ്യക്ഷത വഹിച്ച സമ്മേളനം കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ലണ്ടൻ ആർച്ച് ബിഷപ്പ് ആഞ്ചലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ചർച്ച് ഓഫ് ഇംഗ്ളണ്ടിന്റെ സൗത്ത് വാർക്ക് ബിഷപ്പ് റൈറ്റ്. റവ. ക്രിസ്റ്റഫർ ചെസ്സൺ മുഖ്യപ്രഭാഷണം നടത്തി.
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധി റവ. ഫാ. ഹൈലെ മെസ്കെൽ, മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മറ്റി അംഗം സോജി ടി. മാത്യു, ഇടവക ട്രസ്റ്റി ജോസഫ് ജോർജ്, സെക്രട്ടറി വിൻസെന്റ് മാത്യു എന്നിവർ പ്രസംഗിച്ചു. എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പൊലീത്ത സ്നേഹാദരവുകൾക്ക് നന്ദി പറഞ്ഞു.
ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ കബറിനെ മനസിൽ ധ്യാനിച്ചു കൊണ്ട് പെരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ വിവിധ പ്രാർത്ഥന യോഗങ്ങളുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള ‘പരുമല പദയാത്രയും’ സംഘടിപ്പിക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല