1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ എണ്ണ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാർക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യുവാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതോടെ ഉപയോഗിക്കാതെ കിടക്കുന്ന വാർഷിക അവധി ദിനങ്ങൾ ജീവനക്കാർക്ക് പണമായി കൈപറ്റുവാൻ സാധിക്കും.

സ്വദേശികളും വിദേശികളുമായി ഏകദേശം 14,000 തൊഴിലാളികളാണ് ഓയിൽ മേഖലയിൽ ജോലി ചെയ്യുന്നത്. ഇത് സംബന്ധമായ നിർദ്ദേശം കുവൈത്ത് പെട്രോളിയം കോർപ്പേഷൻ ഡയരക്ടർ ബോർഡിന്റെ പരിഗണയിലാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ എണ്ണ മേഖലയിലും ഈ സൗകര്യം ലഭ്യമാകും. നേരത്തെ സർക്കാർ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിരുന്നു.

അതിനിടെ കുവൈത്തില്‍ വിവിധ വീസകളില്‍ എത്തുന്ന പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുന്നതിനു മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട മെഡിക്കല്‍ പരിശോധന സ്വകാര്യ ആശുപത്രികളിലേക്ക് നീക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി അറബ് ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ പ്രവാസികളുടെ വീസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധന നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് പരിഗണിച്ചാണ് ഇവ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിര്‍വഹിക്കാനുള്ള പദ്ധതി അധികൃതര്‍ ആവിഷ്‌ക്കരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.