1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2011

വോള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ക്കാരുടെ സമരത്തെത്തുടര്‍ന്ന് യുഎസിലെ ഓക്ലന്‍ഡ് തുറമുഖം താത്കാലികമായി അടച്ചു. പടിഞ്ഞാറന്‍ കാലിഫോര്‍ണിയയില്‍ സ്ഥിതിചെയ്യുന്ന ഓക്ലന്‍ഡ് അമേരിക്കയിലെ അഞ്ചാമത്തെ വലിയ തുറമുഖമാണ്. അതേസമയം വോള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഓക്ലന്‍ഡ് നഗരത്തില്‍ ഭാഗികമായിമാത്രമാണു വിജയിച്ചത്. നഗരകേന്ദ്രത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പ്രകടനക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. നിരവധി പ്രകടനക്കാര്‍ അറസ്റി ലായി.

ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വാഹനഗതാഗതത്തില്‍ തടസംനേരിടാതിരിക്കാനുമാണ് തുറമുഖം അടച്ചതെന്നു അധികൃതര്‍ വിശദീകരിച്ചു. സുരക്ഷിതമായ സാഹചര്യം വരുമ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഓഫീസുകളിലും സ്കൂളുകളിലും പോകാതെ സമരത്തില്‍ പങ്കെടുക്കണമെന്നാണ് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍, സമരം നഗരത്തിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചില്ല.

സമ്പന്നരില്‍നിന്നു വര്‍ധിച്ച നികുതി ഈടാക്കുക, യുഎസിന്റെ വിദേശ സൈനിക ഇടപെടലുകള്‍ അവസാനിപ്പിക്കുക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ തുക വകയിരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വോള്‍സ്ട്രീറ്റ് സമരം തുടങ്ങിയത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സുക്കോട്ടി പാര്‍ക്കില്‍ സെപ്റ്റംബര്‍ 17ന് ആരംഭിച്ച സമരം ഇതിനകം 70 അമേരിക്കന്‍ നഗരങ്ങളിലേക്കു വ്യാപിച്ചു. അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുവരെ സമരം മുന്നോട്ടുകൊണ്ടുപോകാനാണു സംഘാടകര്‍ പദ്ധതിയിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.