
സ്വന്തം ലേഖകൻ: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്കാന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ എത്ര വിദ്യാർത്ഥികൾ പഠനം പുനരാരംഭിച്ചിട്ടുണ്ടെന്നറിയിക്കണം. മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പഠനം തുടരാന്‍ സൗകര്യം ഒരുക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. നമുക്
അതിനിടെ യുക്രെയ്നിൽ മെഡിക്കൽ പഠനത്തിനിടയിൽ റഷ്യയുടെ ആക്രമണം തുടങ്ങിയതോടെ രക്ഷപ്പെട്ട് മടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളിൽ ആദ്യ സംഘം ഉസ്ബെക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. ഇന്നലെ രാവിലെ ഷാർജയിലെത്തിയ ശേഷം അവർ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കന്റിലേക്ക് തിരിച്ചു.ഇവിടെ നിന്നു റോഡ് മാർഗം 7 മണിക്കൂർ സഞ്ചരിച്ചു വേണം ബുഖറയിലെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്താൻ. നെടുമ്പാശേരി എയർപോർട്ടിൽ നിന്നു ബുധനാഴ്ച രാത്രിയിലാണ് വിദ്യാർഥികൾ യാത്ര തിരിച്ചത്.
ബുഖറയിലെ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിബിഎസ് പഠനം തുടരാനാണ് തീരുമാനം. 8 മാസമായി വിദ്യാർഥികളും മാതാപിതാക്കളും അനുഭവിച്ച ആശങ്കയ്ക്ക് ഇതോടെ പരിഹാരമായി.യുക്രെയ്നിലെ സപൊരിസിയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന വിദ്യാർഥികൾക്കാണ് ബുഖറയിൽ പഠനം തുടരാൻ സൗകര്യം ലഭിച്ചത്. യുക്രെയ്ൻ-റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കഠിനയാതനകൾ അനുഭവിച്ചാണ് മാർച്ച് ആദ്യം വിദ്യാർഥികൾ രക്ഷപ്പെട്ട് നാട്ടിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല