ഫേസ്ബുക്കില്‍ ജീവിക്കുന്നവരുടെ എണ്ണം അനവധിയാണെന്ന് നമുക്കറിയാം, ഇതിനേക്കാളേറെ ആശങ്ക തരുന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഏഴിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള മില്യണ്‍ കണക്കിന് കുട്ടികള്‍ ഫെസ്ബുക്കിനു അഡിക്റ്റാണെന്നും ഒരു ദിവസം പോലും ഫേസ്ബുക്കില്‍ കയറാതെ ഇവര്‍ക്ക് ഇരിക്കപൊറുതി കിട്ടില്ലെന്നുമാണ് സര്‍വ്വേയില്‍ വ്യക്തമായിരിക്കുന്നത്. പകുതിയോളം യുവാക്കളും ഫേസ്ബുക്കിനെ തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഭാഗമാക്കിയെന്നും ഏതാണ്ട് 970000 ആളുകള്‍ ഫേസ്ബുക്കിലെ നിത്യ സന്ദര്‍ശകരാണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
46 ശതമാനം കുട്ടികളും പറയുന്നത് തങ്ങള്‍ ഇടയ്ക്കിടെ ഫേസ്ബുക്കില്‍ കയറുന്നവരാണെന്നാണ് അതേസമയം വെറും ഇരുപതില്‍ ഒരാള്‍ മാതരമാണ് ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍! മിന്റല്‍ പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു പ്രധാന കാര്യം പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള 54 ശതമാനം പെണ്‍കുട്ടികളും ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ആണെന്നതാണ്.
ഫെസ്ബുക്കിനെ വെച്ച് നോക്കുമ്പോള്‍ ട്വിറ്റര്‍ പോലുള്ള മറ്റു സോഷ്യല്‍ നെറ്റ്വര്ക്കുകള് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. വെറും 10 ശതമാനം ആളുകള്‍ മാത്രമാണ് മറ്റു സോഷ്യന്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നവര്‍. വിദഗ്തരുടെ അഭിപ്രായത്തില്‍ തങ്ങളുടെ കൂട്ടുകാര്‍ ഉപയോഗിക്കുന്നു എന്ന കാരണമാണ് മൂന്നില്‍ രണ്ടു കുട്ടികളെയും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം തന്നെ കുട്ടികള്‍ ഒരു ദിവസം ശരാശരി മൂന്ന് മണിക്കൂറും അഞ്ച് മിനിട്ടും ഫേസ്ബുക്കില്‍ ചിലവഴിക്കുന്നുണ്ടെന്നു സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല