1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2022

സ്വന്തം ലേഖകൻ: ‘മെറ്റ പ്ലാറ്റ്ഫോംസിൽ’ ജോലി ചെയ്യാന്‍ കാനഡയിലേക്ക് സ്ഥലം മാറിയെത്തിയ ഇന്ത്യക്കാരനായ ജീവനക്കാരനെ രണ്ട് ദിവസത്തിന് ശേഷം പുറത്താക്കി. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ട മെറ്റയുടെ നടപടിയുടെ ഭാഗമായാണ് ഹിമാന്‍ഷു വി എന്ന യുവാവിന് ജോലി നഷ്ടമായത്.

‘കാനഡയിലോ ഇന്ത്യയിലോ ഒരു സോഫ്‌റ്റ്‌വെയർ എന്‍ജിനീയറുടെ തസ്തികയോ നിയമനമോ ഉണ്ടെങ്കില്‍ എന്നെ അറിയിക്കുക എന്ന്’ പുറത്താക്കിയ വിവരം പങ്കുവച്ച് ലിങ്ക്ഡ് ഇന്നില്‍ ഹിമാന്‍ഷു പോസ്റ്റ് ചെയ്തു. ഐഐടി ഖരഗ്പുരില്‍ നിന്നുള്ള ബിരുദധാരിയാണ് ഹിമാന്‍ഷു. നേരത്തേ, ഗിറ്റ്ഹബ്, അഡോബ്, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ട്വിറ്ററിനു പിന്നാലെയാണ് ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മാർക് സക്കർബർഗിന്റെ മെറ്റ, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെ കൂട്ടത്തോടെ പുറത്താക്കിയെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.