1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനങ്ങൾ ഒരുക്കുന്നു.കണ്ണും മുഖവും സ്‌കാൻ ചെയ്യുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ സംവിധാനങ്ങള്‍ നടപ്പിലാകുന്നതോടെ സുരക്ഷ പരിശോധനകൾ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ രാജ്യത്തെത്തുന്നത് തടയാനും ഇതുവഴി കഴിയും.

കുവൈത്തിൽനിന്ന് നാടുകടത്തിയവർ, തൊഴില്‍ കരാര്‍ ലംഘിച്ച് ഒളിച്ചോടുന്നവർ എന്നിവർ വ്യാജ പേരില്‍ വീണ്ടും പ്രവേശിക്കുന്നത് തടയാന്‍ പുതിയ സംവിധാനത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ.യാത്രക്കാര്‍ക്ക് നല്‍കിവരുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ വ്യോമയാന വകുപ്പ് നടപ്പാക്കുന്ന ബഹുമുഖ പദ്ധതിയുടെ ഭാഗമാണ് നൂതന സ്ക്രീനിങ്. അടുത്ത വര്‍ഷത്തോടെ ഇത് നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയാറാക്കിയിരിക്കുന്നത്.

സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി സ്‌കാനറുകൾ സ്ഥാപിക്കുന്നതുസംബന്ധിച്ച് അധികൃതര്‍ ഡി.ജി.സി.എക്ക് പ്രത്യേക സർക്കുലർ അയച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നൂതന മെഷീനുകൾ സ്ഥാപിക്കുന്നതോടെ വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെയും എളുപ്പത്തിലും പരിശോധന നടത്താനും കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.