സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് കൂടുതൽ സർവീസ് നടത്താൻ ഒരുങ്ങുന്നു. ഡിസംബര്‍ 12 മുതല്‍ ആണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മസ്‌കത്ത്-മുംബൈ റൂട്ടിൽ ആണ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ ഏഴ് സർവീസ് വീതം നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇതിന് ആവശ്യമായ അനുമതി നൽകി.
എ 320 നിയോ എയര്‍ക്രാഫ്റ്റ് ആയിരിക്കും സർവീസ് നടത്തുക. ഈ റൂട്ടിൽ ആദ്യമായാണ് ഈ ശ്രേണിയിലുള്ള വിമാനം സർവീസ് നടത്തുന്നത്. ദിവസവും രാത്രി 8.30ന് മുംബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.35ന് മസ്‌കത്തില്‍ എത്തും. രാത്രി 10.55ന് മസ്‌കത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ച 3.10ന് മുംബൈയില്‍ മടങ്ങിയെത്തും.
അതേസമയം, ഒമാൻ തീരത്ത് നിന്നും പുറപ്പെട്ട ആമ 20 വർഷത്തിനുശേഷം ഒമാൻ തീരത്തേക്ക് എത്തി. പച്ച ആമ ആണ് തിരിച്ചെത്തിയിരിക്കുന്നത്. ഒമാനിലെ റാസൽ ജിൻസ് ബീച്ചിലേക്കാണ് ആണ് എത്തിയത്. ഒമാൻ പരിസ്ഥിതി അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. അവർ അതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. ആമയെ നിരീക്ഷിക്കാനായി 2001 നവംബറിൽ 45970 എന്ന നമ്പർ ആമയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നു. ശരീരത്തിൽ ലോഹ തകിടിൽ വെച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല