സ്റ്റീവനെജ് : സ്റ്റീവനെജിലെ മലയാളീ കൂട്ടയ്മ്മയുടെ സാംസ്കാരിക സാമൂഹ്യ വേദിയായ സര്‍ഗ്ഗം സ്റ്റീവനെജ് ശിശു ദിനം ആഘോഷിക്കുന്നു, നവംബര്‍ 12 ന് ശനിയാഴ്ച രാവിലെ 10.00 മണിക്ക് സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി ഹാളില്‍ സ്റ്റീവനെജിലെ ‘ചാച്ചാ നെഹ്റു’ തിരി തെളിച്ചു ശിശു ദിന ആഘോഷത്തിനു ആരംഭം കുറിക്കും. മഹാന്മഗാന്ധി , ജവഹര്‍ലാല്‍ നെഹ്റു ഇന്ദിരാ ഗാന്ധി തുടങ്ങിയ ഭാരതത്തിന്റെ എക്കാലത്തെയും മഹാന്മാരായ രാക്ഷ്ട്ര നേതാക്കള്‍ സ്റ്റീവനെജിലെ ശിശുദിന ആഘോഷത്തിനു സര്‍ഗ്ഗം കുരുന്നുകളിലൂടെ എത്തിച്ചേരും. രാക്ഷ്ട്രനേതാക്കളെ സ്വീകരിച്ചു നടത്തുന്ന കുട്ടികളുടെ റാലി സമ്മേളന വേദിയില്‍ എത്തിചെര്ന്നതിനുശേഷം ശിശുദിന പരിപാടികള്‍ ആരംഭിക്കും.
കേന്ദ്ര സാഹിത്യ അക്കാദമി വിവര്‍ത്തകയും, പൂന്താനത്തിന്റെ ജ്ഞാനപ്പാന തമിഴിലേക്ക് മാറ്റിയെഴുതി ഏറെ ഖ്യാതി നേടിയ വിവര്‍ത്തകയും , പ്രശസ്ത കവിയത്രിയും, വാഗ്മിയും ആയ പാര്‍വതീപുരം മീര , സര്‍ഗ്ഗം ശിശുദിന ആഘോഷത്തിലെ മുഖ്യാതിധിയും ചില്‍ഡ്രന്‍സ് ക്ലബ്ബ് ഉത്ഘാടകയും ആയിരിക്കും. ‘ സ്നേഹപൂര്‍വ്വം കടല്‍ ‘ എന്ന കവിതാ സമാഹാരം മീരയുടെ കവിതാ സൃഷ്ടികളില്‍ ഏറെ പ്രസിദ്ധമാണ്. ദേശ ഭക്ത്തി ഗാനം, രാഷ്ട്ര നേതാക്കളെ പരിചയപ്പെടുത്തല്‍, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവയും പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
കുട്ടികള്‍ക്കായി പ്രായഭേദമനുസരിച്ചു രണ്ടു വിഭാഗത്തിലായി ക്ലബ്ബുകള്‍ രൂപീകരിക്കും, കിഡ്സ് ക്ലബ്ബും യൂത്ത് ക്ലബ്ബും. രക്ഷകര്‍ത്താക്കളുടെ സാമീപ്യത്തില്‍ കുട്ടികള്‍ തന്നെ പരിപാടികള്‍ നയിച്ച് നന്മ്മയിലും നേതൃത്വത്തിലും ശക്തമായ ഭാവിയിലെ പൌരന്മ്മാരാക്കി മാറ്റാനും സാമൂഹ്യ ബോധം ഉണ്ടാക്കുന്നതിനും വിനോദ വേദിയായും ഈ ക്ലബ്ബുകള്‍ ഉപകരിക്കും. സര്‍ഗ്ഗം സ്റ്റീവനെജ് ചില്‍ഡ്രന്‍സ് ഡേ പരിപാടിയിലേക്ക് ഏവരുടെയും പ്രോത്സാഹനവും സഹകരണവും തേടുന്നതോടൊപ്പം സഹര്‍ഷം സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റ് അനില്‍ മാത്യു , സെക്രട്ടറി ജോസ് ചാക്കോ , ഖജാന്‍ജി അനി ജോസഫ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അനില്‍ മാത്യു – 07958024792
ജോസ് ചാക്കോ – 07830482236
അനി ജോസഫ് – 07809867978
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല