ഇപ്സ്വിച്ച്: കേരള കള്‍ച്ചറല്‍ അസോസിയേഷനും കേരള കമ്യൂണിറ്റി സപ്ളിമെന്ററി സ്കൂളും സംയുക്തമായി ഇപ്സ്പിച്ചില് ബക്രീദ് ആഘോഷിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 3.30ന് ഇപ്സ്വിച്ച് മാര്ട്ട്ലേഷം ടെസ്കോയ്ക്ക് സമീപമുള്ള മാര്ട്ട്ലേഷം കമ്യൂണിറ്റി ഹാളില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
എല്ലാ മതവിഭാഗങ്ങളെയും ഒരേ രീതിയില്‍ കാണുക, പരസ്പരം ബഹുമാനിക്കുക, ആചാര അനുഷ്ഠാനങ്ങള്‍ അടുത്തറിയുക, മതമൈത്രി ഊട്ടി ഉറപ്പിക്കുക മുതലായ ലക്ഷ്യത്തോടെ ഓണവും ക്രിസ്തുമസും ആഘോഷിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് ബക്രീദും കേരള കള്‍ച്ചറല്‍ അസോസിയേഷന് ആഘോഷിക്കുന്നത് എന്ന് സെക്രട്ടറി ഗിബ്സണും പ്രസിഡന്റ് ബാബു മത്തായിയും അറിയിച്ചു.
കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിക്കുന്ന ഒപ്പന, പരിചമുട്ടുകളി, നൃത്തങ്ങള്‍ മുതലായ തനത് മുസ്ളീം കലാപരിപാടികളോടൊപ്പം ക്രോണിക് ബാച്ചിലര്‍ എന്ന സൂപ്പര്‍ഹിറ്റ് ചലച്ചിത്രത്തിലെ ഗാനങ്ങളാലപിച്ച പ്രശസ്ത പിന്നണി ഗായകന് ഡോ. ഫഹദ് നയിക്കുന്ന സംഗീതനിശയും ആഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടും. പരമ്പരാഗത മുസ്ളീം വിഭവങ്ങളോടുകൂടിയ സ്പെഷ്യല്‍ ബക്രീദ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.കലാപരിപാടികള്‍ക്ക് ഫൌസിയ മജൂര്‍, സുജ ബാബു എന്നിവര്‍ നേതൃത്വം കൊടുക്കും.
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്സ്
Martesham Community hall (Behind tesco)
Old Felixstwe Road
IP 12 4PB. Ipswich
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഗിബ്സണ് – 07810056653
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല