സൌത്താംപ്ടണ്‍: ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര ഹാംപ്ഷെയറിന്റെ മൂന്നാമത് വാര്‍ഷികവും ഗ്രേസ് നൈറ്റ് മെഗാഷോയും നാളെ നടക്കും. വൈകുന്നേരം 4.30ന് സൌത്താംപ്ടണ്‍ ബിറ്റെണ്പാര്ക്ക് സ്കൂളിലാണ് പരിപാടി. ഏഷ്യാനെറ്റ് യു.കെ. ചെയര്മാന് ശ്രീകുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. ഫാ. എല്‍ദോസ് കൌങ്ങിപിള്ളിയും ഹാംപ്ഷെയറിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ഗ്രേസ് നൈറ്റില്‍ ലണ്ടന്‍ ക്ഷേത്രയിലെ സന്തോഷ് മേനോന്റെ നേതൃത്വത്തില്‍ സ്വരൂപ് മേനോന്, വിനീത് പിള്ള, അനുരീത, ഡോ. ആശപിള്ള, ഭാഗ്യലക്ഷ്മി, സഹാന, സൌഭാഗ്യ രാജഭോജന്‍ എന്നിവരടങ്ങിയ ഒരു സംഘം കലാകാരന്മാര് ശാസ്ത്രീയ നൃത്തച്ചുവടുകളുമായി അരങ്ങു കീഴടക്കാന്‍ എത്തുന്നു.
പീറ്റര്‍ ജോസഫ് മോറിസ്, നോബിള്‍ മാത്യു, ഉണ്ണികൃഷ്ണന്, ഷിബു തോമസ് താണ്ടന്‍, വിശ്വജ്യോതി, ഷിജോ മാത്യു, ബിനോയ് ചാക്കോ, ആഷാ ബോനിഫെസ്, അനിത ഗിരീഷ് കൈപ്പള്ളി, ദീപ സന്തോഷ്, ട്രീസ ജിഷ്ണു, സാന്ദ്ര ജയ്സണ്‍, ജിലു ഉണ്ണികൃഷ്ണന് തുടങ്ങി പതിനഞ്ചില്‍പരം യു.കെയിലെ പ്രശസ്ത ഗായികാ ഗായകര്‍ ഗ്രേസ് നൈറ്റില്‍ ഒന്നിക്കുന്നു. കൂടാതെ മജീഷ്യന്‍ മാഞ്ചസ്റര്‍ ഡൊണാള്‍ഡിന്റെ വിസ്മയിപ്പിക്കുന്ന ഇന്ദ്രജാല പ്രകടനങ്ങള്‍, കലാ ഹാംപ്ഷെയര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രമാല.
കേരളത്തിന്റെ തനതായ കഥകളിയെ യൂറോപ്യന്‍ അരങ്ങുകള്‍ക്ക് സുപരിചിതമാക്കിയ കലാദമ്പതികള് കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്‍ബര വിജയകുമാറും അവതരിപ്പിക്കുന്ന കഥകളി. കഥ- പൂതനാമോക്ഷം. ഉപകരണ സംഗീതത്തിന്റെ മാന്ത്രികതയുമായി ശിവ മനോജ് ലണ്ടന്‍ ഒരുക്കുന്ന ജുഗല്‍ബന്ദി തുടങ്ങിയവ ഗ്രേസ് നൈറ്റിന്റെ ഭാഗമാകും.
പ്രവേശനം തികച്ചും സൌജന്യമായി യു.കെയിലെ കലാസ്വാദകര്‍ക്കായി ഒരു ഗ്രേറ്റ് നൈറ്റ് ഒരുക്കാനാണ് ഗ്രേസ് നൈറ്റിന്റെ സംഘാടകരുടെ ശ്രമം.
അതിനൂതന ശബ്ദ വെളിച്ച സംവിധാനങ്ങളുമായി അസ്ളം ലണ്ടനും ബോണി കേംബ്രിഡ്ജും ഗ്രേസ് നൈറ്റിന്റെ ഭാഗമാകുന്നു. കൂടാതെ പ്രേക്ഷകരിലെ ഭാഗ്യവാന്മാര്ക്കായി അനവധി വിലയേറിയ സമ്മാനങ്ങളുമായി ഗ്രേസ് റാഫിള്‍. വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി വിവിധ ഫുഡ് കോര്‍ട്ടുകള്‍ ഗ്രേസ് നൈറ്റിന്റെ ഭാഗമാകുന്നു.
വിലാസം:Bitterne Park School,
86 Copswood Road,
Southampton,
SO181QU
കൂടുതല്‍ വിവരങ്ങള്‍ക്ക്:
നോബിള്‍ മാത്യു 07894445390,
ഉണ്ണികൃഷ്ണന് എ. 0780378426,
ജയ്സണ്‍ ടോം 07533432899,
ജോര്‍ജ് എടത്വ: 07809491206,
താണ്ടാന്‍ ഷിബു തോമസ് 07794171253,
ജോയ്സണ്‍ ജോയ് 07863895698
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല