1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2011

ചങ്ങനാശേരി അതിരുപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുഎഇ സന്ദര്‍ശനത്തിനെത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു ദുബായിയില്‍ ഉജ്വല സ്വീകരണം നല്‍കി. ബുധനാഴ്ച രാത്രി ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഫാ. ജേക്കബ് കാട്ടടി, യുഎഇ തല ജൂബിലി കമ്മിറ്റി കണ്‍വീനര്‍ ജേക്കബ് ജോസഫ്കുഞ്ഞ്, ജോയിന്റ് കണ്‍വീനര്‍ ജോളി ജോര്‍ജ് കാവാലം, യുഎഇ സീറോ മലബാര്‍ കൊയ്നോനിയായുടെ ഭാരവാഹികളായ ജോര്‍ജ് കോലഞ്ചേരി, ജസ്റിന്‍ കട്ടക്കയം, മാത്യു ജോസഫ്, ജോസഫ് കളത്തില്‍, തോമസ് മറ്റപ്പള്ളി, ചെറി ജയിംസ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ചങ്ങനാശേരി അതിരുപതയുടെ യുഎഇ തല ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ഷാര്‍ജ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ മാര്‍ പെരുന്തോട്ടം നിര്‍വഹിക്കും.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജേക്കബ് ജോസഫ്കുഞ്ഞ് അധ്യക്ഷത വഹിക്കും. തുടര്‍ന്നു നടക്കുന്ന അത്താഴവിരുന്നില്‍ ആര്‍ച്ച്ബിഷപ് പങ്കെടുക്കും. ഷാര്‍ജ സീറോ മലബാര്‍ കൊയ്നോനിയായുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിരുന്നുസല്‍ക്കാരത്തിനിടെ കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.