
സ്വന്തം ലേഖകൻ: ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ച് ഐ.ടി എന്‍ജിനിയര്‍മാരായ ഇരട്ടകള്‍. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. പിങ്കി, റിങ്കി എന്നീ യുവതികളാണ് അത്യപൂര്‍വമായ തീരുമാനമെടുത്തത്. സോളാപുറിലെ അക്ലുജ് ഗ്രാമത്തിലാണ് വിവാഹചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ബാല്യകാല സുഹൃത്തായ അതുലിനെയാണ് ഇരുവരും വിവാഹം കഴിച്ചത്. പെണ്‍കുട്ടികളും അമ്മയും അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മുമ്പ് ആശുപത്രിയില്‍ പോയിരുന്നത് അതുലിന്റെ കാറിലായിരുന്നു. ഈ സമയത്താണ് ഇവര്‍ അതുലുമായി അടുത്തതും വിവാഹിതരാകാന്‍ തീരുമാനിക്കുന്നതും.
പിതാവ് മരിച്ചശേഷം യുവതികളും അമ്മയും വീട്ടില്തനിച്ചായിരുന്നുവെന്ന് മാഹാരാഷ്ട്ര ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ സമൂഹമാധ്യമങ്ങളിൽ വിവാഹത്തിനെതിരെ വിമർശനങ്ങളും ഉയരുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ വിവാഹം നിയമപരമാണോയെന്നാണ് പലരുടെയും ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല