1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

ആറ് വയസുകാരനായ ഹാര്‍വി ചിവേര്സ് മരണത്തിന്റെ വക്കില്‍ നിന്നാണ് രക്ഷപ്പെട്ടിരിക്കുന്നത്, തന്റെ മുകളിലേക്ക് വീണ കരിങ്കല്ലിന്റെ പഴകിയ മതില്‍ ഈ ബാലനെ ഒരു ഭീകര രൂപിയാക്കിയിരിക്കുകയാണ് ഇപ്പോള്‍. മതിലിടിഞ്ഞതിനെ തുടര്‍ന്ന് പൂര്‍ണമായും കല്ലുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ ഹാര്‍വി രക്ഷപ്പെട്ടതാണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ഹാര്‍വിയുടെ കയ്യൊടിയുകയും മുഖത്തും ശരീരത്തിലും ഉണ്ടായ മുറിവുകള്‍ അവനെ ഒരു ഭീകര രൂപിയാക്കുകയും ചെയ്തിരിക്കുകയാണ്.

ഹാര്‍വിയുടെ മാതാവായ ക്ലാരെ പറയുന്നത് അവനെ ഇപ്പോള്‍ കാണാന്‍ ഹോറോര്‍ സിനിമകളിലെ ആരെയോ പോലെയുണ്ടെന്നാണ്, അത്രയേറെ പരിക്കുകളാണ് ഈ കുഞ്ഞിന് ഈ ദുരന്തം നല്‍കിയിരിക്കുന്നത്. ഡോക്റ്റര്‍മാര്‍ പറഞ്ഞത് അടിച്ച ലോട്ടറിയാണ് അവനെന്നാണ്, കാരണം അത്രയേറെ ഭാഗ്യം ഉള്ളതുകൊണ്ട് മാത്രമാണത്രേ അവന്‍ രക്ഷപ്പെട്ടത്. അവന്റെ കൈ ഒടിഞ്ഞിട്ടും അവന്‍ മതിലിനുള്ളില്‍ നിന്നും പുറത്ത് കടന്നത്‌ തങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൌത്ത് വെല്സിലെ തന്റെ വീടിനടുത്ത് കുറുച്ചു കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ ആയിരുന്നു ഹാര്ളിക്കു ഈ ദുരന്തം ഉണ്ടായത്. മൂന്നു മക്കളുടെ അമ്മയായ ക്ലാരെ പറയുന്നത് കുട്ടികളില്‍ ഒരാള്‍ മതിലില്‍ നിന്നും ഒരു കല്ല്‌ അടര്‍ത്തി എടുത്തപ്പോള്‍ ആണ് മതില്‍ ഇടിഞ്ഞു വീണത്‌ എന്നാണ്. കരിങ്കല്ല് കൊണ്ടുള്ള മതില്‍ ആയതിനാല്‍ മതിലിന്റെ മുകളില്‍ മാത്രമേ സിമന്റു തേച്ചിരുന്നുള്ളൂ. എന്തായാലും ഇത്തരം മതിലുകള്‍ ഉള്ള വീട്ടുകാരെല്ലാം ഒന്നും സൂക്ഷിക്കുന്നത് നല്ലതാണ്.

ഹാര്‍വി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. എങ്കിലും അവന്റെയും അവന്റെ കൂട്ടുകാരുടെയും ദുസ്വപനങ്ങളില്‍ ആ മതില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ആക്സിഡണ്ടില്‍ പോലീസും ബ്ലാന്യു ക്വന്ട് കൌണ്‍സിലും ഇടപെടുകയും അവര്‍ മതില്‍ സുരക്ഷിതമായി പുതുക്കി പണിയുകയും ചെയ്തു. കൌണ്‍സില്‍ വാക്താവ് പറഞ്ഞത് മതിലിന്റെ മൂന്നു ഭാഗം നാശമായിരിക്കുകയായിരുന്നെന്നും അവിടെയുള്ള ഒരു കല്ല്‌ എടുത്തതാണ് മതില്‍ തകരാന്‍ കാരണവുമെന്നാണ്. എന്തായാലും കൌണ്‍സില്‍ പോലീസുമായി ചേര്‍ന്ന് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അതേസമയം ഇത്തരം മതിലില്‍ നിന്നും കല്ലുകള്‍ അടര്‍ത്തി മാറ്റരുതെന്ന് കൌണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.