അല്‍ ക്വയ്ദ തലവന്‍ അബോട്ടാബാദില്‍ ഒളിച്ചു താമസിച്ച വീട്ടില്‍ യുഎസ് സൈനിക സംഘം എത്തി 90 സെക്കന്‍ഡിനുള്ളില്‍ ഉസാമ ബിന്‍ ലാദന് വധിക്കപ്പെട്ടെന്നു റിപ്പോര്‍ട്ട്. ലാദനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട യുഎസ് നേവി സീല്‍ ടീം സിക്സ് മുന്‍ കമാന്‍ഡര്‍ ചുക് ഫാറര്‍ എഴുതിയ പുസ്തകത്തുലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 45 മിനിറ്റ് ദീര്‍ഘിച്ച അബോട്ടാബാദ് ഓപ്പറേഷന്റെ അന്ത്യത്തിലാണ് ഉസാമ വെടിയേറ്റു മരിച്ചതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്.
യുഎസ് നേവിസീല് ടീമിന്റെ മുന്‍ കമാന്‍ഡര്‍ ചക്ഫാരര് എഴുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഈ ടീമാണ് അബോട്ടാബാദ് ഓപ്പറേഷനില്‍ പങ്കെടുത്തത്.കെട്ടിടത്തിന്റെ മുകളിലാണ് ബ്ളാക്ഹോക് ഹെലികോപ്ടര്‍ ഇറങ്ങിയത്. ഗ്രൌണ്ടില് ഇറങ്ങി ഗോവണിയിലൂടെ കെട്ടിടത്തില്‍ കയറിയിരുന്നെങ്കില്‍ ബിന്‍ ലാദനു വിവരം കിട്ടുകയും പ്രതിരോധത്തിന് അവസരം ലഭിക്കുകയും ചെയ്യുമായിരുന്നുവെന്നും ചക്ഫാരര് പറഞ്ഞു.
ബിന്‍ ലാദന്റെ ഡെപ്യൂട്ടി അയ്മന് അല്‍ സവാഹിരി അയച്ച സന്ദേശവാഹകനെ പിന്തുടര്ന്നാണ് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അബോട്ടാബാദിലെ വസതി കണ്െടത്തിയതെന്നു കരുതേണ്ടിയിരിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. ലാദനെ ഒഴിവാക്കി നേതൃത്വം പിടിക്കാന്‍ സവാഹിരി ഉദ്ദേശിച്ചിരുന്നതായി നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല