
സ്വന്തം ലേഖകൻ: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവരുടെ സ്വകാര്യ വാഹനങ്ങളുമായി ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും പെര്‍മിറ്റ് ഇല്ലാത്ത ഏത് വാഹനവും തിരിച്ചയക്കുമെന്നും സൗദി അറേബ്യയുടെ പൊതു സുരക്ഷ അറിയിച്ചു. ഖത്തര്‍ ഭാഗത്ത് പാര്‍ക്കിംഗ് റിസര്‍വേഷന്‍ ഇല്ലാത്ത വാഹനങ്ങളും സല്‍വ അതിര്‍ത്തി ക്രോസിംഗില്‍ ബസ് സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ ഇല്ലാത്ത വാഹനങ്ങളും തിരിച്ചയക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
സ്വകാര്യ വാഹനങ്ങളുമായി ഖത്തറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാരും യാത്രയുടെ 12 മണിക്കൂര്‍ മുമ്പെങ്കിലും വാഹനത്തിന് പെര്‍മിറ്റ് എടുക്കണമെന്നും പൊതു സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടി. ലോകകപ്പ് ടിക്കറ്റ് ഇല്ലാത്ത ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹയ്യ കാര്‍ഡ് ആവശ്യമില്ലാതെ തന്നെ ഖത്തറിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം ഖത്തര്‍ അനുമതി നല്‍കിയിരുന്നു.
വിമാനത്താവളം വഴിയും തുറമുഖങ്ങള്‍ വഴിയും എത്തുന്നവര്‍ക്ക് മുന്‍ കൂര്‍ രജിസ്‌ട്രേഷന്‍റെ പ്രശ്‌നമില്ലെങ്കിലും കര അതിര്‍ത്തി വഴി വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തി എന്‍ട്രി പെര്‍മിറ്റ് എടുക്കല്‍ നിര്‍ബന്ധമാണ്. ഇവര്‍ക്ക് സൗജന്യമായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന സൗകര്യവുമുണ്ട്. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിംഗും ഖത്തര്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.
റോഡ് മാര്‍ഗം ഖത്തറിലേക്ക് വരുന്ന ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റില്‍ വാഹന പ്രീ രജിസ്ട്രേഷന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു. സ്വന്തം വാഹനത്തില്‍ റോഡ് വഴി വരുന്നവര്‍ക്ക് ഇന്നലെ ഡിസംബര്‍ 8 മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിച്ചു തുടങ്ങി.
റോഡ് വഴിയുള്ള യാത്രക്കാര്‍ വരുന്ന രാജ്യം, വാഹനങ്ങളുടെ തരം, മോഡല്‍, നമ്പര്‍ പ്ലേറ്റ്, പ്ലാറ്റ്ഫോമിലെ മറ്റ് അനുബന്ധ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ഓണ്‍ലൈനായി നല്‍കേണ്ടത്. ഇന്‍ഷുറന്‍സ് പോളിസി ഫോം പൂരിപ്പിക്കുക, ഇന്‍ഷുറന്‍സ് ഫീസ് അടയ്ക്കുക തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാവും. വാഹനങ്ങള്‍ക്കുള്ള പ്രീ-എന്‍ട്രി ഫീസ് നല്‍കേണ്ടതില്ല.
2022 ഫിഫ ലോകകപ്പ് ഖത്തറിനായി റോഡ് മാര്‍ഗം ഖത്തറിലേക്ക് വരുന്ന ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റില്‍ വാഹന പ്രീ രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. മാച്ച് ടിക്കറ്റോ ഹയ്യാ കാര്‍ഡ് ഇല്ലാതെ തന്നെ ജിസിസി പൗരന്മാരെയും താമസക്കാരെയും സാധാരണ പ്രവേശന നടപടിക്രമങ്ങള്‍ അനുസരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം ഖത്തര്‍ അനുമതി നല്‍കിയിരുന്നു. സ്വന്തം വാഹനത്തില്‍ റോഡ് വഴി വരുന്നവര്‍ക്ക് ഇന്നലെ ഡിസംബര്‍ 8 മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിച്ചു തുടങ്ങി.
ആഭ്യന്തര മന്ത്രാലയവും 2022 ഫിഫ ലോകകപ്പ് ഖത്തറിന്‍റെ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍ കമ്മിറ്റിയും ഇന്നലെ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യോമ, കര, കടല്‍ തുറമുഖങ്ങള്‍ വഴി ജിസിസി പൗരന്മാര്‍ക്കും നിവാസികള്‍ക്കുമുള്ള പുതിയ പ്രവേശന നടപടിക്രമങ്ങള്‍ വിവരിച്ചു.
റോഡ് വഴിയുള്ള യാത്രക്കാര്‍ വരുന്ന രാജ്യം, വാഹനങ്ങളുടെ തരം, മോഡല്‍, നമ്പര്‍ പ്ലേറ്റ്, പ്ലാറ്റ്ഫോമിലെ മറ്റ് അനുബന്ധ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് ലോകകപ്പ് സുരക്ഷാ ഓപ്പറേഷന്‍സ് കമാന്‍ഡറുടെ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേണല്‍ ജാസിം അല്‍ ബുഹാഷിം അല്‍ സെയ്ദ് അറിയിച്ചു. നല്‍കിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അതിനുള്ള ഓപ്ഷന്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല