സ്വന്തം ലേഖകൻ: 2022ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത കാര്യങ്ങൾ എന്തെല്ലാം? ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെയാണ് സെർച്ചുകളിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് കൊവിൻ ആണുള്ളത്. ഫില ലോകകപ്പും ഏഷ്യ കപ്പും ടി20 ലോകകപ്പുമെല്ലാം ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വിഷയങ്ങളാണ്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്ത കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ വാർത്ത, സിനിമ, സ്പോർട്സ്, പാചകം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ളവയാണ് കൂടുതൽ സെർച്ചുകളും. ഇതിൽ ചില ടോപ്പിക്കുകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിട്ടുള്ളവയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗ്
കൊവിൻ
ഫിഫ ലോകകപ്പ്
ഏഷ്യാ കപ്പ്
ഐസിസി ടി20 ലോകകപ്പ്
ബ്രഹ്മാസ്ത്ര: പാർട്ട് വൺ- ശിവ
ഇ-ശ്രാം കാർഡ്
കോമൺവെൽത്ത് ഗെയിംസ്
കെജിഎഫ്: ചാപ്റ്റർ 2
ഇന്ത്യൻ സൂപ്പർ ലീഗ്
ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത 10 വാർത്താ ഇവന്റുകൾ
ലതാ മങ്കേഷ്കറുടെ മരണം
സിദ്ധു മൂസ് വാലയുടെ മരണം
റഷ്യ ഉക്രെയ്ൻ യുദ്ധം
യുപി തിരഞ്ഞെടുപ്പ് ഫലം
ഇന്ത്യയിലെ കോവിഡ്-19 കേസുകൾ
ഷെയ്ൻ വോണിന്റെ മരണം
എലിസബത്ത് രാജ്ഞിയുടെ മരണം
കെകെയുടെ മരണം
ഹർ ഘർ തിരംഗ
ബാപ്പി ലാഹിരിയുടെ മരണം
എന്താണ് എന്നറിയാനുള്ള ഗൂഗിൾ സെർച്ചുകൾ
എന്താണ് അഗ്നിപഥ് പദ്ധതി
എന്താണ് നാറ്റോ
എന്താണ് എൻഎഫ്ടി
എന്താണ് പിഎഫ്ഐ
4ന്റെ സ്ക്വയർറൂട്ട് എത്രയാണ്
എന്താണ് വാടക ഗർഭധാരണം
എന്താണ് സൂര്യഗ്രഹണം
എന്താണ് ആർട്ടിക്കിൾ 370
എന്താണ് മെറ്റാവേഴ്സ്
എന്താണ് മയോസിറ്റിസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല