ജാമ്യവ്യവസ്ഥ ലംഘിച്ച കുറ്റത്തിന് യു.എസ് നടി ലിന്റ്‌സെ ലോഹന് 30 ദിവസത്തെ തടവ്. ജഡ്ജ് സ്റ്റീഫന്‍ സോട്‌നറാണ് 25 കാരിയായ ലിന്റ്‌സെയ്ക്ക് തടവ് വിധിച്ചത്. ശിക്ഷ സ്വീകരിക്കാനായി നവംബര്‍ 9മുതല്‍ കോടതിയില്‍ ഹാജരാകാന്‍ ലിന്റേയോട് കോടതി നിര്‍ദേശിച്ചു. 270 ദിവസത്തെ തടവ് ഒഴിവാക്കാനായി നിരവധി വ്യവസ്ഥകളും ലിന്റേ പാലിക്കേണ്ടതുണ്ട്.
ലോസ് ഏഞ്ചല്‍സിലെ ശവപ്പുരയ്ക്കുവേണ്ടി സാമൂഹ്യസേവനം നടത്തണമെന്നും, സൈക്കോതെറാപ്പി സെഷന്‍സില്‍ സ്ഥിരമായി പങ്കെടുക്കണമെന്നും ലിന്റ്‌സെയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലിന്റ്‌സെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പാലിക്കുന്നതില്‍ നടി പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് കോടതി ലിന്റ്‌സെയ്ക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു.ശിക്ഷ കഴിഞ്ഞശേഷം ഡിസംബര്‍ 14ന് ലിന്റ്‌സെ കോടതിയില്‍ ഹാജരാകണം.
അതിനുശേഷം കോടതിനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി എല്ലാമാസവും ലിന്റ്‌സെയോട് കോടതിയില്‍ ഹാജരാകാനും ഉത്തരവില്‍ പറയുന്നു. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ലിന്റേ 270 ദിവസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ജഡ്ജ് മുന്നറിയിപ്പ് നല്‍കി.
ലിന്റേയുടെ വെനീസ് ബീച്ചിലെ വീടിനടുത്തുള്ള ജ്വല്ലറിയില്‍ നിന്നും 2,500 ഡോളര്‍ വിലവരുന്ന നെക്ലേസ് മോഷ്ടിച്ചകേസില്‍ ലിന്റേയെ 35 ദിവസം വീട്ടുതടങ്കലിലിട്ടിരുന്നു. 2007ല്‍ നെക്ലേസ് മോഷ്ടിച്ചശേഷം മദ്യവും മയക്കമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല