1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

ജിജോ ജോര്‍ജ്

കേംബ്രിഡ്‌ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വണ്‍ഡേ ടൂര്‍ നവ്യാനുഭവമായി. തോമസ്‌ ലാന്‍ഡ് എന്നറിയപ്പെടുന്ന ട്രെയ്റ്റണ്‍ മാനര്‍ തീം പാര്‍ക്കിലേക്കാണ് വിനോദ യാത്ര സംഘടിപ്പിച്ചത്. കേംബ്രിഡ്‌ജില്‍ നിന്നും രാവിലെ 7.30 ന് ആരംഭിച്ച യാത്ര വൈകീട്ട് 8 മണിക്ക് സമാപിച്ചു. 80 അംഗങ്ങള്‍ പങ്കെടുത്ത വിനോദയാത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ ഉല്ലാസപ്രഥമായിരുന്നു. റൈഡുകളില്‍ കയറിയും കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെ കണ്ടും 4D സിനിമയുമൊക്കെയായി ഒരു ദിവസം കഴിഞ്ഞു പോയതറിഞ്ഞില്ല.

തിരക്കേറിയ പ്രവാസി ജീവിതത്തില്‍ നിന്നും ഒരു ദിവസം മോചനം കിട്ടിയെന്നു യാത്രാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പാടുകള്‍, അന്ത്യാക്ഷരി മത്സരങ്ങള്‍ എന്നിവ യാത്രയ്ക്ക് ഉണര്‍വും ഉന്മേഷവും നല്‍കി. അംഗങ്ങള്‍ പാകം ചെയ്തു കൊണ്ട് വന്ന ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്നു പങ്കു വെച്ച് കഴിച്ചത് നാട്ടിലെ പ്രതീതിയുണര്ത്തി. അക്ഷാരര്‍ത്ഥത്തില്‍ വണ്‍ഡേ ടൂര്‍ പുതിയൊരു അനുഭവമായിരുന്നു എന്ന് എല്ലാവരും ഒറ്റ സ്വരത്തില്‍ പറഞ്ഞു.

അസോസിയേഷന്‍ ഭാരവാഹികളായ പ്രിന്‍സ് ജേക്കബ്, റോബിന്‍ ആന്റണി, ജിജോ ജോര്‍ജ്, ജിജി സ്റ്റീഫന്‍, ബിനു നാരായണന്‍, ആന്റണി ജോര്‍ജ്, എബ്രഹാം ലൂക്കോസ്, പ്രകാശ് സുന്ദരം, ബൈജു ജോസഫ്, റോയി ജോര്‍ജ്, ജോസഫ് മാത്യു, ഓസ്റ്റിന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.