സ്വന്തം ലേഖകൻ: ലോകത്തെ എട്ടാമത്തെ അദ്ഭുതം പണിതുയര്‍ത്തുകയാണ് സൗദി അറേബ്യ. കൊച്ചി നെടുമ്പാശേരി വിമാനത്താവളം മുതല്‍ കോഴിക്കോട് വരെയുള്ള അത്രയും നീളത്തിലാണ് ദ ലൈന്‍ എന്ന ഈ അത്യാധുനിക നഗരം പണിയുന്നത്. 90 ലക്ഷം പേര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കേവലം 20 മിനിറ്റില്‍ എത്താന്‍ സാധിക്കുന്ന അഞ്ചു മിനിറ്റ് നടന്നാല്‍ അയല്പക്കത്തേക്ക് പോകാനാവുന്ന പരമാവധി പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്ന പുതിയ ലോകമാണ് ദ ലൈന്‍.
നിർമാണത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
170 കിലോമീറ്റര്‍ നീളമുള്ള ദ ലൈനിന് 72500 കോടി ഡോളറാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 200 മീറ്റര്‍ വീതിയും 500 മീറ്റര്‍ ഉയരവുമുണ്ടാവും ദ ലൈനിന്. ഇരുവശങ്ങളിലും ചില്ലു മറയും ദ ലൈനിനുണ്ടാവും.
സൗദി അറേബ്യയിലെ വടക്കു കിഴക്കന്‍ തബൂക്ക് പ്രവിശ്യയില്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. ചെങ്കടൽ മുതല്‍ മരുഭൂമിയും മലനിരകളും വരെ നീളുന്നു ദ ലൈന്‍. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിന് സമാനമായ ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന ദ ലൈന്‍ സിയോളിന്റെ ആറ് ശതമാനം സ്ഥലം മാത്രമാണ് ഉപയോഗിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല