സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ച നഗരമായി പാരീസ് തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് ആണ് മികച്ച രണ്ടാമത്തെ നഗരം. യുകെ ആസ്ഥാനമായുള്ള മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ യൂറോമോണിറ്ററാണ് ലോകത്തിലെ 100 നഗരങ്ങളുടെ പട്ടികയില്‍നിന്നും മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തത്.
വിനോദസഞ്ചാരനയങ്ങള്‍, അടിസ്ഥാന സൗകര്യം, ആരോഗ്യം, സുരക്ഷ, സാമ്പത്തികം, സുസ്ഥിരത എന്നിങ്ങനെ ആറ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആംസ്റ്റര്‍ഡാം, മാഡ്രിഡ്, റോം എന്നീ രാജ്യങ്ങളും പട്ടികയുടെ ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.
മധ്യപൂര്‍വദേശ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ മികച്ച ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനവും ദുബായിക്കാണ്. അടിസ്ഥാന സൗകര്യവികസനം, ടൂറിസ നയം, ആകര്‍ഷണം എന്നിവയിലും ഈ നഗരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണല്‍ നിരീക്ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല