വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ രണ്ടാമത് ജനറല്‍ ബോഡി കാര്‍ഡിഗാന്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ പ്രസിഡണ്ട് സജി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ട്രഷറര്‍ സോണി ഫിലിപ്പ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും യോഗം ഐക്യകണ്‍ഠന അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് വര്‍ഗീസ് തൈച്ചെരില്‍ മേല്‍നോട്ടത്തില്‍ പുതിയ മാനേജിംഗ് കമ്മറ്റി അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പ്രസിഡണ്ട്: ജോര്‍ജ് വര്‍ക്കി (അബ്രീസ്വിത്ത്)
സെക്രട്ടറി : ഷിബു മാത്യു (കാര്‍മര്‍ത്തന്‍)
ട്രഷറര്‍ : ഷിബു തോമസ് (പ്രേംബ്രോക്ക്ടോക്ക്)
വൈസ് പ്രസിഡണ്ട്: ജോബി പാപ്പച്ചന്‍ (നാവെര്ത്ത്)
ജോയിന്റ് സെക്രട്ടറി: സോണി ഫിലിപ്പ് (അബ്രീസ്വിത്ത്)
ആര്‍ട്സ് സെക്രട്ടറി: അജീഷ് താനമാക്കല്‍ (കാര്ടിഗന്‍)
മറ്റു മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍: ജോസഫ് ഫിലിപ്പ്, മനു തോമസ് മാത്യു, ജോസ് കുര്യാക്കോസ്, ലിറിന്‍ ജേക്കബ്, കുര്യാക്കോസ് ആന്റണി, ജോഷി, ജോസഫ് തോമസ്, നോബിള്‍, ഫിലിപ്പ്, റോബി അലക്സ്, അനീഷ് കുര്യാക്കോസ്.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും പിന്തുണയും നല്‍കിയ എല്ലാ അംഗങ്ങള്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും മാനേജിംഗ് കമ്മറ്റിക്ക് വേണ്ടി വൈസ് പ്രസിഡണ്ട് റെജി പീറ്റര്‍ നന്ദി അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല