സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറികള്‍ നടത്തി സെമിഫൈനല്‍ വരെ എത്തിയ മൊറോക്കന്‍ ടീമിന് സ്വന്തം രാജ്യത്ത് ഉജ്ജ്വല വരവേല്‍പ്പ്. ലോകകപ്പ് ഫുട്ബോളില്‍ സെമിഫൈനല്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. തലസ്ഥാനമായ റബാത്തില്‍ തുറന്ന ബസില്‍ പരേഡ് നടത്തിയ ‘അറ്റ്ലസ് ലയണ്‍സ്’നെ റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആയിരങ്ങള്‍ വരവേറ്റു.
വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ജനക്കൂട്ടം നൃത്തം ചെയ്തും കൊടി തോരണങ്ങളാലും ദീപാലങ്കരങ്ങളാലും റബാത്തിന്റെ തെരുകള്‍ ചുമപ്പിലും പച്ചയിലുമായി കുളിച്ചു നിന്നു. ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്പെയിന് തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ചുകൊണ്ടാണ് മൊറോക്കോ സെമിയില്‍ വരെ എത്തിയത്. സെമിയില്‍ അവര്‍ ഫ്രാന്‍സിനോട് കീഴടങ്ങി. ചൊവ്വാഴ്ചയാണ് മൊറോക്കന്‍ ടീം സ്വന്തം രാജ്യത്ത് തിരിച്ചെത്തിയത്.
റബാത്തില്‍ വിമാനമിറങ്ങിയ താരങ്ങളെ തുറന്ന ബസില്‍ തെരുവുകളിലൂടെ ആനയിക്കുമ്പോള്‍ സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങിയ വന്‍ജനക്കൂട്ടമാണ് അണിനിരന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ മൊറോക്കോ 11-ാം സ്ഥാനത്തേക്കെത്തുകയും ചെയ്തു. നേരത്തെ 22-ാം സ്ഥാനത്തായിരുന്നു അവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല