സ്വന്തം ലേഖകൻ: കാലതാമസം വരുത്തിയ കെട്ടിട വാടകക്കരാർ ഇളവുകളോടെ സാക്ഷ്യപ്പെടുത്തുന്നതിനുള്ള സമയപരിധി 31ന് അവസാനിക്കുമെന്ന് ഷാർജ നഗരസഭ അറിയിച്ചു. നിരക്കിൽ 50% ഇളവ് നൽകിയാണ് ഇപ്പോൾ കരാറുകൾ സാക്ഷ്യപ്പെടുത്തുന്നത്. പുതിയതും പുതുക്കുന്നതുമായ കരാറുകളെല്ലാം ഈ മാസം നിരക്കിളവോടെ സാക്ഷ്യപ്പെടുത്താം.
പാർപ്പിട, വാണിജ്യ, നിക്ഷേപ ഭാഗമായുള്ള കെട്ടിട വാടക കരാറുകളെല്ലാം ഇതിൽ ഉൾപ്പെടും. ഷാർജ നഗരസഭയുടെ 12 സേവന കേന്ദ്രങ്ങൾ മുഖേനയും വെബ് സൈറ്റ് വഴിയും സാക്ഷ്യപ്പെടുത്തൽ പൂർത്തിയാക്കാനാകുമെന്നു നഗരസഭാ അധ്യക്ഷൻ ഉബൈദ് സഈദ് അൽ തുനൈജി അറിയിച്ചു.
നഗരസഭയിൽ റജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. നിയമാനുസൃത താമസക്കാരനാണെന്ന് തെളിയിക്കുന്നതിനാണ് കെട്ടിട വാടക കരാറുകൾ നഗരസഭ സാക്ഷ്യപ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല