1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2022

സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ ണ് നരേന്ദ്ര മോദിയുമായി ഡല്‍ഹിയിലെ വസതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഉണ്ടായിരുന്നു.

ബഫര്‍സോണില്‍ കേരളത്തില്‍ പ്രതിഷേധം രൂപപ്പെടുന്നതിനിടെ ആണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. ബഫര്‍സോണ്‍ സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്. നേരത്തെ രാജ്യത്തുടനീളമുള്ള വനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തണമെന്ന ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സംരക്ഷിത മേഖലകളോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേര്‍തിരിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍. സില്‍വര്‍ലൈന്‍ അനുമതി, കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി എന്നിവയും കൂടിക്കാഴ്ചയില്‍ വിഷയമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.