1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2022

സ്വന്തം ലേഖകൻ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തനസമയം നീട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എക്‌സൈസ്. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പരാതികൾ അറിയിക്കാൻ 9447178000, 9061178000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.

പരാതികൾ അറിയിക്കേണ്ട നമ്പർ.
9447178000
9061178000

പുതുവത്സര രാത്രിയിൽ ബാറുകളുടെ പ്രവർത്തനസമയം എക്‌സൈസ് വകുപ്പ് നീട്ടിനൽകിയെന്നായിരുന്നു വ്യാജപ്രചാരണം. ബാറുകൾ ജനുവരി ഒന്നാം തീയതി പുലർച്ചെ അഞ്ചുവരെയും ബെവ്‌കോ ഔട്ട്‌ലെറ്റുകൾ പുലർച്ചെ ഒരുമണി വരെയും തുറക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.