
സ്വന്തം ലേഖകൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണ ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികമാണ് ജനുവരി 12ന്. ഇത് പ്രമാണിച്ച് രാജ്യത്ത് ജനുവരി 12ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് രാജാവ്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. രാജ്യത്തെ ഏതെല്ലാം സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും എന്ന കാര്യവും അറിയിപ്പിൽ ഉണ്ട്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജനുവരി 12ന് ഇത്തരം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അവധി ബാധകമായിരിക്കും എന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറത്തിറക്കിയ രാജകീയ ഉത്തരവിൽ പറയുന്നു.
രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ ഏതെല്ലാം ആണ് എന്നതിനെ കുറിച്ച് ഒരു ഉത്തരവ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറപ്പെടുവിച്ചിരുന്നു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ആണ് അവധി ദിവസങ്ങലെ കുറിച്ചുള്ള വിവരങ്ങൾ പറയുന്നത്. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല