മോഹന്‍ലാലിനെതിരെയുളള ഒരു ആരോപണത്തിന്റെ മുനയൊടിഞ്ഞു. ലാല്‍ സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ നടപടി എടുക്കേണ്ടതില്ല എന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം തീരുമാനിച്ചു. റിട്ട. ബ്രിഗേഡിയര്‍ സി.പി ജോഷിയായിരുന്നു ലാലിനെതിരെ പരാതി നല്‍കിയിരുന്നത്.
പരാതിയെ കുറിച്ച് ലാല്‍ നല്കിയ വിശദീകരണം തൃപ്തികരമാണെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. താന്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിഫോം പരസ്യത്തിനായി ഉപയോഗിച്ചിട്ടില്ല എന്നും കാണ്ഡഹാര്‍ സിനിമയില്‍ ഉപയോഗിച്ച വേഷമാണ് ഉപയോഗിച്ചത് എന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. പ്രതിരോധമന്ത്രി എ.കെ ആന്റണി ലാലിന് അനുകൂല നിലപാട് എടുത്തു എന്നും സൂചനയുണ്ട്.
മോഹന്‍ലാലും അമിതാഭ് ബച്ചനും പ്രത്യക്ഷപ്പെട്ട ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പരസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി നല്‍കിയിരുന്നത്. 2010 ല്‍ പുറത്തിറങ്ങിയ പരസ്യത്തില്‍ ലാല്‍ സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് മോഹന്‍ലാല്‍ 50 ലക്ഷം രൂപ പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല