
സ്വന്തം ലേഖകൻ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കാട് വടക്കഞ്ചേരി പാലക്കുഴി മുണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ആൺ രാജവെമ്പാലയാണ് കാറിൽ ഇരിപ്പുറപ്പിച്ചത്. ഏകദേശം രണ്ടു മണിക്കൂറിലേറെ നീണ്ട ആശങ്കകൾക്കൊടുവിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലി രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കി.
വടക്കഞ്ചേരി വനപാലക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രാജവെമ്പാലയെ കൂട്ടിലാക്കുന്ന ദൗത്യം പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളില്‍നിന്ന് ഒരനക്കമുള്ളതായി സംശയം തോന്നിയതോടെ കുഞ്ഞുമോന്‍ പരിശോധന നടത്തി.
ഇതോടെ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. ആദ്യം കാറിന്റെ ഡോറുകള്‍ തുറന്നെങ്കിലും പാമ്പ് പുറത്തുവന്നില്ല. പിന്നാലെയെത്തിയ വനംവകുപ്പിന്റെ മേൽനോട്ടത്തിൽ കാറിന്റെ മുന്‍ഭാഗത്തുവച്ച് മുഹമ്മദാലി പാമ്പിനെ പിടികൂടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല