സ്വന്തം ലേഖകൻ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപെടെ ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീം ഈ മാസം 18ന് ദോഹയിലെത്തും. ദോഹയിൽ ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങുന്ന ടീം ഖത്തറിലെ സ്പോൺസർമാരുടെ പരിപാടികളിലും സാന്നിധ്യമറിയിക്കും.
ഖത്തർ എയർവേസ്, എ.എൽ.എൽ, ഖത്തർ ടൂറിസം, ഖത്തർ നാഷനൽ ബാങ്ക്, ഉരീദു, ആസ്‍പെറ്റാർ തുടങ്ങിയവയാണ് പി.എസ്.ജിയുടെ ഖത്തറിലെ സ്പോൺസർമാർ.
ടീം ജനുവരി 17ന് ഖത്തറിലേക്ക് പറക്കും. ഖത്തറിൽനിന്ന് 19ന് ടീം സൗദി അറേബ്യയിലേക്ക് പോകും. സൗദിയിൽ അൽ ഹിലാൽ ക്ലബിലെയും അൽ നസ്ർ ക്ലബിലെയും താരങ്ങൾ അണിനിരക്കുന്ന ഓൾ സ്റ്റാർ ഇലവനുമായി 19ന് പി.എസ്.ജി സൗഹൃദ മത്സരം കളിക്കും.
മെസ്സിയും നെയ്മറും എംബാപ്പെയുമുള്ള ടീമിനെതിരെ പോർചുഗലിന്റെ സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങുമെന്നതിനാൽ ഈ മത്സരം ഇപ്പോൾതന്നെ ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. നിലവിൽ അൽ നസ്ർ ക്ലബ് താരമാണ് റൊണാൾഡോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല