1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2011

ബ്രിട്ടനില്‍ ഒരു ജനറല്‍ പ്രാക്ടീഷനര്‍ക്ക് ലഭിക്കുന്ന പ്രതിശീര്‍ഷ വരുമാനം 770,000 പൌണ്ട്. ആര്‍ക്കാണിത്രയും തുക പ്രതിശീര്‍ഷ വരുമാനമായി ലഭിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല എങ്കിലും കീഴില്‍ ജോലി നോക്കുന്ന നഴ്‌സുമാര്‍ക്കും റിസപ്ഷനിസ്റ്റിനും മറ്റ് സ്റ്റാഫുകള്‍ക്കും നല്‍കുന്ന ശമ്പളവും അനുബന്ധ ചിലവുംകളും ടാക്‌സും കഴിഞ്ഞാണീ തുക ഈ ജനറല്‍ പ്രാക്ടീഷനര്‍ക്ക് ലഭിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

കെന്റില്‍ ജനറല്‍ പ്രാക്ടീഷനറായി ജോലി നോക്കുന്ന ഇയാള്‍ ജനറല്‍ പ്രാക്ടീഷന്മാര്‍ക്കായി പുതുക്കിയ കോണ്‍ട്രാക്ട് പ്രകാരമാണീ തുക സമ്പാദിക്കുന്നതെന്നാണ് വിവരങ്ങള്‍. എന്‍എച്ച്എസിന്റെ പുതുക്കിയ കോണ്‍ട്രാക്ട് പ്രകാരം ഒരു ജനറല്‍ പ്രാക്ടീഷനര്‍ക്ക് രോഗികളെ നോക്കുന്നത് കൂടാതെ ഡയബറ്റിക്‌സ് പരിശോധിക്കുക, ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുക, ചെറിയ ചെറിയ ഓപ്പറേഷന്‍സ് നടത്തുക എന്നീ കാര്യങ്ങള്‍ ചെയ്യുന്നത് കുഴപ്പമില്ല എ്ന്നു പറയുന്നു. ഈ നിയമം ഉപയോഗം ചെയ്യുന്ന ജനറല്‍ പ്രാക്ടീഷനറാണ് ഈ തുക പ്രതിവര്‍ഷ വരുമാനമായി നേടുന്നതെന്നാണ് കരുതുന്നത്. പ്രതിശീര്‍ഷ വരുമാനം നേടുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ബെര്‍മിംഗ്ഹാമില്‍ നിന്നുള്ള ഡോക്ടറാണ്, അദ്ദേഹത്തിന്റെ പ്രതിശീര്‍ഷ വരുമാനം 665,000 യൂറോയാണ്.

എന്നാല്‍ ഈ കണക്കുകളോട് മറ്റു ഡോക്ടര്‍മാര്‍ യോജിക്കുന്നില്ല. ബെര്‍മിംഗ്ഹാമില്‍ ജനറല്‍ പ്രാക്ടീഷനറായി ജോലി നോക്കുന്ന വിജയ കുമാര്‍ അബ്രോലിന്റെ അഭിപ്രായത്തില്‍ ഈ സൂപ്പര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ തൊഴിലിനെ വെറും ബിസിനസ്സ് ആയി മാത്രം കാണുന്നവരാണ്. തങ്ങളുടെ കീഴില്‍ ജോലി നോക്കുന്നവരെ അടിമകളെ പോലെ നോക്കുന്നവരുമാണ്. തങ്ങളുടെ അടുക്കലെത്തുന്ന രോഗികള്‍ക്ക് ഇവര്‍ നല്‍കുന്ന പരിഗണന വളരെ കുറച്ചുമാത്രമാണെന്നും ഏറ്റവും മോശമായ ട്രീറ്റ്‌മെന്റാണ് രോഗികള്‍ക്ക് ഇവരില്‍ നിന്ന്് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.

ബ്രിട്ടനില്‍ കുടുംബ ഡോക്ടര്‍മാര്‍ തങ്ങളുടെ വരുമാനത്തിന്റെ കണക്ക് എന്‍ എച്ച് എസില്‍ നല്‍കണമെന്ന് നിഷ്‌കര്‍ക്കിന്നുണ്ട്. ഓരോരുത്തര്‍ക്കും ലഭ്യമാകേണ്ട പെന്‍ഷന്‍ തുക കണക്കാക്കുന്നതിനാണീ വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഡോക്ടറെ കാണുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതായി വരുന്നുവെന്ന് രോഗികള്‍ വെളിപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.