വേലി തന്നെ വിളവ് തിന്നാന്‍ കൂട്ട് നില്‍ക്കുന്നു എന്നതിന് ഇതിപരം മറ്റെന്തു തെളിവ് വേണം, സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഒക്കെ മൂലം പൊറുതി മുട്ടുന്ന ബ്രിട്ടനിലെ മന്ത്രിമാര്‍ അവര്‍ക്ക് ഉപദേശം നല്‍കാന്‍ വേണ്ടി കൂടെ കൂട്ടിയവര്‍ക്ക് ഒരു ദിവസം നല്‍കുന്ന വേതനം 2000 പൌണ്ടാനെന്നു കേട്ടാല്‍ ആരുമെന്നു ഞെട്ടും, കാരണം ഇതേ ഗവണ്‍മെന്റ് തന്നെയാണ് പൊതുമേഖലയില്‍ നിന്നും തൊഴിലാളികളുടെ എണ്ണം വെട്ടി കുറയ്ക്കുന്നതും. ഗവണ്‍മെന്റ് ഓഫ് ഓഫീസ് കോമേഴ്സില്‍ നിന്നും ലീക്കായ പേപ്പറില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ വിവരം പുറം ലോകം അറിഞ്ഞിരിക്കുന്നത്.
ഹെല്‍ത്ത് സെക്രറ്ററി ആണ്ട്രൂ ലാന്‍ഡ്സ്ലെയുടെ കാര്യമെടുത്താല്‍ അദേഹത്തിന്റെ ഡിപാര്‍ട്ട്മെന്റില്‍ 114 കണ്‍സല്‍ട്ടന്റ്സ് ആണുള്ളത് അതേസമയം ബിസിനസ് സെക്രട്ടറിയായ വിന്‍സ് കേബില്‍സിന്റെ വകുപ്പില്‍ 77 പേര്‍ വേറെയുമുണ്ട്. ഈ വിവരങ്ങള്‍ പുറത്തു വന്നതിനു പുറകെ ഷാഡോ സിവില്‍ സൊസൈറ്റി മിനിസ്റ്റര്‍ ഗരെത്ത് തോമസ് പറഞ്ഞത് ഇനന്ഗ്നെ കണ്‍സാള്‍ട്ടന്റ്സ്നു പണം വാരി കൊടുക്കുന്നത് ഗവണ്‍മെന്റിന് നന്നല്ലയെന്നാണ്. എന്തായാലും ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിയാണ് ഇത്തരത്തില്‍ അനാവശ്യമായി ഉപയോഗിക്കപെടുന്നതെന്ന് ജനങ്ങളെങ്കിലും ഓര്‍ത്താല്‍ നന്ന്.ഒപ്പം മാസം രണ്ടായിരം പൗണ്ടില്‍ താഴെ മാത്രം മാസം ശമ്പളം കിട്ടുന്ന നഴ്സുമാരെ പിരിച്ചു വിടുമ്പോള്‍ പ്രതിദിനം രണ്ടായിരം പൌണ്ട് വേതനത്തില്‍ ഉപദേശകരെ നിയമിക്കുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പും ജനം തിരിച്ചറിയണം,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല