സ്വന്തം ലേഖകൻ: ഗോൾഡൻ ഗ്ലോബിനു പിന്നാലെ ക്രിട്ടിക്സ് ചോയ്സ് അവാർഡ് 2023ലും തിളങ്ങി എസ്.എസ്. രാജമൗലിയുടെ ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് ആർആർആർ സ്വന്തമാക്കിയത്. ഓസ്കർ ലക്ഷ്യമിട്ട് മുന്നേറുന്ന ചിത്രത്തിന് ക്രിട്ടിക്സ് ചോയ്സ് അവാർഡ് കൂടി ലഭിച്ചതോടെ അണിയറ പ്രവർത്തകരും ഇന്ത്യൻ സിനിമാ പ്രേമികളും വലിയ ആവേശത്തിലാണ്.
എവ്രിതിങ് എവ്രിവെയർ ഓൾ അറ്റ് വൺസ് ആണ് മികച്ച ചിത്രം. മികച്ച നടി കേറ്റ് ബ്ലാങ്കെറ്റ് (ടാർ), മികച്ച നടൻ ബ്രെൻഡൻ ഫ്രേസെർ (ദ് വേൽ), മികച്ച സംവിധായകൻ ഡാനിയൽ ക്വാന്‍–ഡാനിയൽ ഷീനെർട് (എവ്രിതിങ് എവ്രിവെയർ ഓൾ അറ്റ് വൺസ്), മികച്ച ഡ്രാമ സീരിസ് ബെറ്റർ കോൾ സോൾ.
ജനുവരി 24നാണ് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കുന്നത്. മികച്ച സിനിമ, സംവിധായകന്, നടന് തുടങ്ങി 15 വിഭാഗങ്ങളിലാണ് ആർആർആർ മത്സരിക്കുന്നത്. ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല