സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. മൂന്ന് യുദ്ധങ്ങളിലൂടെ നഷ്ടങ്ങളല്ലാതെ വേറൊന്നും നേടാൻ സാധിച്ചിട്ടില്ല. സമാധാനമാണ് പ്രധാനമെന്നും പാക പ്രധാനമന്ത്രി ഷഹബാസ് ശരീഫ് വ്യക്തമാതക്കി. യുഎഇ സന്ദർശനവേളയിൽ അൽ അറബീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.
ഇനി ഒരു യുദ്ധം താങ്ങാനാകില്ല. വളരെ നിർണായകമായ ഒരു ചർച്ചക്ക് ഇന്ത്യ ഇനിയെങ്കിലും തയ്യാറാകണം. അതിനായി മോദിയെ ഞാൻ വ്യക്തിപരമായി ക്ഷണിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറ്റവും ദുരിതപൂർണമായ മറ്റു ജീവൽപ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം. യുദ്ധംകൊണ്ട് ഒരു ലാഭവും ഒരു രാജ്യത്തിനും ഉണ്ടാകാൻ പോകുന്നില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
ഉരസലുകളേയുമാണ് ഇന്ത്യാ-പാകിസ്താൻ ഏറ്റുമുട്ടലുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യാനന്തരം ഒരു അപ്രഖ്യാപിത യുദ്ധമുൾപ്പെടെ നാലു വലിയ യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. അതുകൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ ചെറുതും വലുതുമായ അതിർത്തി തർക്കങ്ങളും സൈനിക വിന്യാസങ്ങളും ഉണ്ടായിട്ടുണ്ട്.
1971-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധമൊഴികെ എല്ലാ പ്രധാന തർക്കങ്ങൾക്കും കാരണം കാശ്മീർ പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്. 1971-ലെ യുദ്ധം കിഴക്കൻ പാകിസ്താൻ പ്രശ്നം മൂലമുണ്ടായതാണ്. ഇരു രാജ്യങ്ങളും തമ്മിൽ നാല് യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്. 1947, 1965, 1971, 1999 എന്നീ വർഷങ്ങളിലാണ് യുദ്ധം നടന്നത്.
കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ഒന്നാം കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന 1947-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം. സ്വാതന്ത്ര്യത്തിനധികം നാൾ കഴിയും മുമ്പേ ഇന്ത്യയിൽ നിന്നും കാശ്മീർ പിടിച്ചടക്കാനായി വസീരിസ്താനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താൻ ഇന്ത്യക്ക് നേരേ ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധത്തിന്റെ ആരംഭം.
1965 ഏപ്രിൽ മുതൽ സെപ്തംബർ വരെ ഇന്ത്യയും പാകിസ്താനുമായി നടന്ന യുദ്ധങ്ങളാണ് ഇന്ത്യാ-പാകിസ്താൻ യുദ്ധം 1965 (Indo-Pakistani War of 1965) എന്ന് അറിയപ്പെടുന്നത്. ഓപറേഷൻ ജിബ്രാൾട്ടർ എന്നു പാകിസ്താൻ പേരിട്ട, തങ്ങളുടെ സേനകളെ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റാനുള്ള പദ്ധതിയെത്തുടന്നാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘട്ടനമായിരുന്നു ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ , ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിൽക്കുകയും ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിക്കുകയുമായികരുന്നു.
കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്.
അതിനിടെ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന പ്രസ്താവന തിരുത്തി പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചയുള്ളൂ. പാക് പ്രധാനമന്ത്രിയുടെ ഓഫീസാണ് വിശദീകരണ കുറിപ്പിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല