സ്വന്തം ലേഖകൻ: ഇസ്റാഅ് -മിഅ്റാജ്, ദേശീയദിനം എന്നിവയുടെ ഭാഗമായി രാജ്യത്ത് ഫെബ്രുവരിയിൽ അഞ്ചു ദിവസത്തെ അവധികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ഇസ്റാഅ് -മിഅ്റാജ് അവധി. ശനിയാഴ്ചയാണ് ഇതെങ്കിലും ഞായറാഴ്ച പൊതുഅവധി ലഭിക്കും. ദേശീയദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 24 മുതൽ 27 വരെയും അവധി പ്രഖ്യാപിച്ചു. 28നാകും ഔദ്യോഗിക പ്രവൃത്തിദിനം പുനരാരംഭിക്കുക. മന്ത്രിമാരുടെ കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
അതിനിടെ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ കുവൈത്തിൽ പ്രത്യേക ക്യാമറ സ്ഥാപിച്ചു. സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, അകലം പാലിക്കാതിരിക്കുക, അമിത വേഗം, സിഗ്നൽ ഇടാതെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുക തുടങ്ങിയ നിയമ ലംഘകരെയും ക്യാമറ പിടികൂടും.
ദൂര ദിക്കുകളിൽനിന്നുവരെ നിയമലംഘനം പകർത്താൻ ശേഷിയുള്ള ക്യാമറയാണ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതെന്ന് സുരക്ഷാവിഭാഗം ഡയറക്ടർ ജനറൽ ലഫ്. ജനറൽ തൗഹീദ് അൽ കന്ദരി പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കണക്കനുസരിച്ച് അപകടത്തിൽ 170 പേർ മരിച്ചു. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല