സ്വന്തം ലേഖകൻ: നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കന്‍ വേഗതാരം ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായത് കോടികള്‍. കിങ്സ്റ്റണിലെ സ്റ്റോക്സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 12 ദശലക്ഷം ഡോളര്‍ (ഏകദേശം 97 കോടിയോളം രൂപ) ആണ് താരത്തിന് നഷ്ടമായിരിക്കുന്നത്.
12,000 ഡോളര്‍ (9 ലക്ഷത്തോളം രൂപ) മാത്രമാണ് ഇപ്പോള്‍ താരത്തിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നതെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകന് ലിന്റണ് പി. ഗോര്‍ഡണ്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ജമൈക്കയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മീഷന് സ്വമേധയാ ഒരു മാനേജരെ നിയമിച്ചു.
കൂടുതല്‍ പൗരന്മാര് സമാനരീതിയില്‍ തട്ടിപ്പിന് ഇരയായതായും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പണം തട്ടിയതെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല