![](https://www.nrimalayalee.com/wp-content/uploads/2023/01/Bahrain-Water-Electricity-Bills-New-Payment-System.jpg)
സ്വന്തം ലേഖകൻ: ജല, വൈദ്യുതി ഉപഭോക്താകൾക്കായി പുതിയ ബില്ലിങ് സംവിധാനം ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ബഹ്റെെൻ പൂർത്തിയാക്കി. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആവിഷ്കരിച്ച പുതിയ ബില്ലിങ് രീതി ആണ് ഇനി നിലവിൽ വരാൻ പോകുന്നത്. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി ആദ്യം മുതലാണ് നിയമം നടപ്പിലാക്കുക.
മുഴുവനായും ഡിജിറ്റൽ വൽക്യത ബില്ലിംഗ് രീതി ആണ് നടപ്പിലാക്കുന്നത്. വൈദ്യുതി, ജല ഉപയോഗത്തിന്റെ ബില്ലുകൾ കൂടുതൽ ക്യത്യവുമാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ക്യത്യത ഉറപ്പു വരുത്തിയ ബില്ലിങ് രീതി നടപ്പിലാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പുതിയ ഉപഭോക്തൃ സേവന സംവിധാനം വരുന്നതോടെ ഇതെല്ലാം നടപ്പിലാകും.
അതോറിറ്റിയുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് രാജ്യത്ത് ഇത് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ബില്ലിങ് ഇനി നടത്തുക. കൂടുതൽ വ്യക്തത നൽകുന്ന രീതിയിലായിരിക്കും ഇത് തയ്യാറാക്കുക എന്ന് അധിക്യതർ അറിയിച്ചു.
ബില്ലിങിൽ പുതിയ സംവിധാനം നടത്തുന്നതിന്റെ ഭാഗമായി ആയിരത്തിലധികം ജീവനക്കാർക്ക് സമഗ്രപരിശീലനം നൽകിക്കഴിഞ്ഞു. പുതിയ പരിഷാകാരം നടപ്പിൽ വരുത്തുന്നതിനാവശ്യമായ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബില്ലുകൾ സംബന്ധിച്ച് ഉപഭോക്താക്കളുടെ പല കോണുകളിൽ നിന്നും പരാതികൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചത്.
പുതിയ നിയമം വരുന്നതിന്റെ ഭാഗമായി ബില്ലിങ് സംവിധാനം ഏൽപ്പിച്ച കമ്പനിയെ ചുമതലയിൽ നിന്നും നീക്കം ചെയ്തു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുകയാണ്. ഡിജിറ്റൽ റീഡർ സ്ഥാപിച്ച് റിമോട്ട് വഴി റീഡിങ് അറിയാനുള്ള പുത്തൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി, ജല അതോറിറ്റി ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല